പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊലീസ് ആണ് അറുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.
Related News
ഇരുപതാമത് ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള; ജയസൂര്യ മികച്ച നടൻ
ഇരുപതാമത് ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ ജയസൂര്യ മികച്ച നടൻ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.
ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയത്- രമേശ് ചെന്നിത്തല
ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. അരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വൈകുന്നേരം നാല് മണിക്ക് കൺവെൻഷൻ ആരംഭിച്ചെങ്കിലും ഉദ്ഘാടകൻ എത്തിയത് ഏഴ് മണിക്ക്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധവുമായിട്ടായിരുന്നു ചെന്നിത്തലയുടെ വരവ്. പാലയിലെ തിരിച്ചടി ജനങ്ങൾ നൽകിയ താക്കീതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. പാലായിൽ നടന്നത് സി.പി.എം […]
‘മിഠായി കാണിച്ച് മാല പിടിച്ചുപറി’; മിഠായി ബഷീര്‍ പിടിയില്‍
കുപ്രസിദ്ധ മോഷ്ടാവ് മിഠായി ബഷീര്‍ എന്ന പേരാമ്പ്ര സ്വദേശി ബഷീര്‍ പിടിയില്‍. തിരൂര്‍ കല്പകഞ്ചേരി പൊലീസ് ആണ് ബഷീറിനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് മോഷണം നടത്തിയിരുന്നത്. മോഷണക്കേസില്‍ അറസ്റ്റിലായിരുന്ന ബഷീര്‍ നാല് മാസം മുമ്പാണ് ജയില്‍ മോചിതനായത്. കുട്ടികളെ മിഠായി കാണിച്ച് അടുത്തു വിളിച്ച് മാല പിടിച്ചു പറിക്കുന്നതാണ് പ്രതിയുടെ രീതി. ഇതാണ് മിഠായി ബഷീര്‍ എന്ന് പേര് വീഴാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. പരപ്പനങ്ങാടിയിലെ ബൈക്ക് […]