India Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കോളജ് ഗെയ്റ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സർവകലാശാല കവാടത്തിലെ സി-സോൺ പ്രവേശന ബോർഡ് പ്രവർത്തകർ തകർത്തു. സ്ഥലത്ത് സംഘർഷമുണ്ടായി.

പൊലീസിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറമാന്‍ വി.ആര്‍ രാഗേഷിന് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

യൂണിവേഴ്സിറ്റി സി സോണ്‍ കലോത്സവത്തില്‍ നാല് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാതിരുന്നതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കുട്ടികളെ പങ്കെടുപ്പിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് ഇന്നലെ എം.എസ്.എഫ്- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് ഇന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയത്.