സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ‘ബ്രോക്കണ്‍ വിന്റോ’ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രെെവ് ആരംഭിച്ചു.
ഹര്‍ത്താലിനിടെ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. ഉച്ചയ്ക്ക് 12 മണിവരെയുളള കണക്കനുസരിച്ച് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 745 പേര്‍ അറസ്റ്റിലായി. 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 628 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.
രാത്രിയോടെ കൂടുതല്‍ അറസ്റ്റുണ്ടാകും. അറസ്റ്റിലാകുന്നവര്‍ക്കെതിരെ കനത്ത വകുപ്പുകളില്‍ കേസെടുക്കാനാണ് തീരുമാനം.
അക്രമസംഭവങ്ങളില്‍
പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും
പ്രത്യേക സംഘത്തിന് രൂപം നല്‍കും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും
പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ
സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും
രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ്
മേധാവിമാര്‍ക്ക് കൈമാറും.