India National

കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ

രാജ്യത്തെ ഞെട്ടിച്ച പീഡന കൊലപാതക കേസായിരുന്നു കത്വ കേസ്. നീതിക്കായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായ കേസ്. കേസിന്റെ നാള്‍വഴികളിങ്ങനെ

  • 2018 ജനുവരി 10 നാണ് ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് എട്ടു വയസുകാരിയെ കാണാതാകുന്നത്.
  • ഒരാഴ്ച പിന്നിട്ട് ജനുവരി 17 നാണ് ആളൊഴിഞ്ഞ തെരുവിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
  • 2018 ജനുവരി 23 നു കേസ് സംസ്ഥാന സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി.
  • പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
  • 2018 ഏപ്രിൽ 9 തിന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു,എട്ടു പേർ പ്രതികൾ.
  • 2018 ഏപ്രിൽ 16 നു വിചാരണ ആരംഭിച്ചു

പക്ഷെ ഏപ്രിൽ 9 തിന് കുറ്റപത്രം സമർപ്പിക്കാനെത്തിയ ക്രൈം ബ്രാഞ്ച് അധികൃതരെ അഭിഭാഷകർ കോടതിക്ക് പുറത്ത് തടയാന്‍ ശ്രമിച്ചിരുന്നു.

അതിനെ തുടർന്ന് വിചാരണ ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്പെടുന്നു.തുടർന്ന് സുപ്രീം കോടതിയിലേക്ക്.

  • 2018 മെയ് 7ന് സുപ്രീം കോടതി കേസ് പത്താൻകോട്ട് കോടതിയിലേക്ക് മാറ്റി.രഹസ്യ വിചാരണയ്ക്കും നിർദ്ദേശം.
  • ഒരു വർഷത്തിനിടെ 132 സാക്ഷികളെ വിസ്തരിച്ചു. 275 ഹിയറിങ്ങുകൾ
  • 2019 ജൂൺ മൂന്നിന് കേസിൽ വാദം പൂർത്തിയായി.
  • ജൂൺ 10- വിധി

ഒരു വർഷത്തിനിടെ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കി കത്വ കേസ്.