India National

ജീവനോടെ കത്തിക്കും… പ്രഗ്യ സിംഗിന് ഭീഷണി

ഭോ​പ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വധ ഭീഷണി. ജീവനോടെ കത്തിക്കുമെന്ന്‍ കോണ്‍ഗ്രസ്‌ നേതാവാണ്‌ ഭീഷണി മുഴക്കിയിരിക്കുന്നത്.

പ്രഗ്യ സിംഗ് ഠാക്കൂര്‍ മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ബ​യോ​റ​യി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഗോ​വ​ര്‍​ധ​ന്‍ ദം​ഗി​യു​ടെ ഭീ​ഷ​ണി. മഹാത്മാഗാന്ധിയുടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്നു വി​ളി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ദം​ഗി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ബുധനാഴ്ച ലോക്‌സഭയില്‍ എസ്.പി.ജി സുരക്ഷ ബില്ലിന്‍റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യയുടെ വിവാദ പ്രസ്താവന.

ചര്‍ച്ചയ്ക്കിടെ ഗോ​ഡ്‌​സെ ര​ചി​ച്ച “വൈ ​ഐ കി​ല്‍​ഡ് ഗാ​ന്ധി’ എ​ന്ന പു​സ്ത​ക​ത്തി​ലെ ഒ​രു വാ​ക്യം ഡി​എം​കെ എം​പി എ.​രാ​ജ പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. 32 വ​ര്‍​ഷ​മാ​യി ഗാ​ന്ധി​യോ​ട് ത​നി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ഗോ​ഡ്സെ ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​ണ് എ​ന്നാ​യി​രു​ന്നു രാ​ജ​യു​ടെ പ​രാ​മ​ര്‍​ശം. ഗോ​ഡ്‌​സെ ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിച്ചിരുന്നു അതുകൊണ്ടാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്നും രാജ അഭിപ്രായപ്പെട്ടു.

ഗോഡ്സെ ഒരു തെറ്റ് ചെയ്തു, പക്ഷേ തീവ്രവാദിയല്ല!!

ഇ​തി​നെ​തി​രെ പ്രഗ്യാ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ‘ഒ​രു ദേ​ശ​സ്നേ​ഹി​യെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​രു​ത് എ​ന്നാ​യി​രു​ന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രതികരണം.

പ്രഗ്യാ സിംഗി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ
തുടര്‍ന്ന് ബിജെപി ദേശീയ നേതൃത്വം പ്രഗ്യയ്ക്കെതിരെ അ​ച്ച​ട​ക്ക നടപടി കൈക്കൊണ്ടിരുന്നു.

പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവന അപലപനീയമാണെന്നും പാര്‍ട്ടി അത്തരം ചിന്തകളെ പിന്തുണയ്ക്കുന്നില്ല എന്നും ബിജെപി വര്‍ക്കി൦ഗ് പ്രസിഡന്‍റ് ജെപി നദ്ദ പറയുകയുണ്ടായി. പാര്‍ലമെന്‍റിന്‍റെ നിലവില്‍ നടക്കുന്ന ശീതകാല സമ്മേളനത്തില്‍ അവര്‍ ഒരു ചര്‍ച്ചയിലും പങ്കെടുക്കില്ല എന്നും പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേശക സമിതിയില്‍ നിന്നും അവരെ പുറത്താക്കിയാതായും അദ്ദേഹം പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് വേളയിലും പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രഗ്യയുടെ പരാമര്‍ശം.അന്ന് പ്രഗ്യയുടെ പ്രസ്താവനയില്‍ ആദ്യം മൗനം പാലിച്ച പ്രധാനമന്ത്രി മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. പിന്നീട് പ്രഗ്യയെ ഭോപ്പാലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍, പാര്‍ട്ടിയിലെ നിരവധി അംഗങ്ങള്‍ പ്രഗ്യയ്ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രഗ്യയുടെ പരാമര്‍ശം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഇവരുടെ വാദം. അതേസമയം, പ്രഗ്യയ്ക്കെതിരെ പാര്‍ട്ടി കടുത്ത അച്ചടക്ക സമിതി കടുത്ത നടപടി സ്വീകരിക്കുമെന്നാണ് സൂചന. പ്രഗ്യയെ സസ്പെന്‍ഡ് ചെയ്യുകയോ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.