India National

നീതി ആയോഗ് മുന്‍ സി.ഇ.ഒക്കെതിരായ നിയമനടപടി; പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്

ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ദുശ്രീ കുല്ലറിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് അനുമതി നല്‍കിയതിനെതിരെ പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോനടക്കമുള്ള 71 മുതിര്‍ന്ന റിട്ടയേഡ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലും യാതൊരു സുരക്ഷയും ഇല്ലായെന്നുള്ളത് അപകടസൂചനയാണെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ നടപടികളെ ഇത് മന്ദഗതിയിലാക്കും.മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ് പഞ്ചാബ് മുന്‍ ഡിജിപി ജുലിയോ റിബേരിയോ എന്നിവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്

രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലും യാതൊരു സുരക്ഷയും ഉണ്ടായിരിക്കുകയില്ലെന്നത് അപകടസൂചനയാണ്. നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ദുശ്രീ കുല്ലറിനെതിരെ കേസെടുക്കാനുള്ള നീക്കം കടുത്ത ആശങ്കയുളവാക്കുന്നതാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച റിട്ടയേഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെരഞ്ഞ് പിടിച്ച് റിട്ടയേഡ് ഉദ്യോഗസ്ഥരെ പോലും വേട്ടയാടുകയാണ്. കുല്ലറിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് അനുമതി നല്‍കിയ കേന്ദ്രനീക്കം ഇത്തരത്തിലൊന്നാണ്. ഇത് നിലവിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കും. സര്‍ക്കാര്‍ നടപടികളെ ഇത് മന്ദഗതിയിലാക്കുമെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കി. 71 മുതിര്‍ന്ന റിട്ടയേഡ് ഉദ്യോഗസ്ഥരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ് പഞ്ചാബ് മുന്‍ ഡിജിപി ജുലിയോ റിബേരിയോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്. കത്തയച്ചവരില്‍ ഭൂരിഭാഗവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. ഐ.എന്‍.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് കുല്ലറിനതിരെ നിയമനടപടിക്ക് കേന്ദ്രം സിബിഐക്ക് അനുമതി നല്‍കിയത്. കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.