ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിപറിച്ച് ഓടിയപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം.
കുറ്റാരോപിതരായ പ്രതികള്‍ ഞങ്ങളെ കല്ലും കൂര്‍ത്ത വസ്തുക്കളും ഉപയോഗിച്ച് എടുത്ത് അടിക്കാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് വെടിയുതിര്‍ക്കേണ്ടി വന്നു’; പൊലീസ് ചീഫ് സജ്ജനാര്‍ പറഞ്ഞു. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് ഇന്നലെ രാത്രി 3 മണിക്ക് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഹൈദരാബാദിലേക്ക് സീനിയര്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിന് അയച്ചിട്ടുണ്ട്.