Association India Pravasi Switzerland

“സ്നേഹ സ്പർശം” ഹൃദയ സ്‌പർശമാക്കിയ സ്വിസ്സ് മലയാളികൾക്ക് നന്ദിയുടെ വാക്കുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് ..

ഹലോ ഫ്രണ്ട്‌സ്‌ സ്വിറ്റ്സർലൻഡ് കരുണയുടെ സ്നേഹസ്പർശം തേടി സ്വിസ് മലയാളികളുടെ ഇടയിലിറങ്ങിയപ്പോൾ ചെറുതും വലുതുമായി തങ്ങളാൽ കഴിവുംപോലെ കനിഞ്ഞറിഞ്ഞ, ചേർത്തുനിർത്തിയ ഓരോ സ്വിസ് മലയാളികൾക്കും,ഈ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങിയ ഹലോ ഫ്രണ്ട്സിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദിയുടെ നറുമലരുകളുമായി ശ്രീ ഗോപിനാഥ് മുതുകാട് .

കോവിഡ് 19 ന്റെ മഹാമാരിയിൽ സാമ്പത്തിക ബുദ്ധിമുട്ട് ലോകത്തെ കീഴടക്കിയപ്പോൾ സ്വിസ് മലയാളികളുടെ സ്നേഹസ്പർശം ഹൃദയ സ്പർശമായി മാറി. ലോകോത്തര മജീഷ്യൻ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തുള്ള മാജിക് പ്ലാനെറ്റുമായി സഹകരിച്ച, ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി ഹലോ ഫ്രണ്ട്‌സ്‌ കൈകോർത്തപ്പോൾ സഹായഹസ്തവുമായി ഒരുപാട് സുമനസ്സുകൾ മുന്നോട്ടുവരികയുണ്ടായി.ഹലോ ഫ്രണ്ട്‌സ്‌ സമാഹരിച്ച തുക ഇതിനോടകം മാജിക് അക്കാഡമിക്ക്, മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ അദ്ദേഹത്തിന്റെ 77-ആം ജന്മദിനത്തിൽ, അതുപോലെ മാജിക് പ്ലാനെറ്റിന്റെ ആറാം വാർഷികദിനത്തിൽ തിരുവനന്തപുരത്തുവച്ചു ആ കുട്ടികൾക്കായി സമാഹരിച്ച തുക കൈമാറുകയുണ്ടായി.

ഹലോ ഫ്രണ്ട്‌സ്‌ സ്വിറ്റ്‌സർലണ്ടിന്റെ രണ്ടാമത്തെ ചാരിറ്റി പ്രോജക്ടാണിത്. വളരെ കൃത്യതയോടും സുതാര്യതയോടുകൂടെ ആണ് ഇതിന്റെ കാര്യങ്ങൾ നടത്തിയിട്ടുള്ളത്.ഈ പ്രോജക്ട് സെപ്റ്റംബർ 6ന് തുടങ്ങി ഒക്ടോബർ 15 ന് അവസാനിക്കുകയായിരുന്നു. twint വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമായി 16020 ഫ്രാങ്ക് HF ന് സമാഹരിക്കാൻ സാധിച്ചുയെന്നത് വളരെ ചാരിതാർഥ്യത്തോടെയും അഭിമാനത്തോടുകൂടിയും ആണ് അറിയിക്കുന്നത്.

ചെറുതും വലുതുമായി ഈ സ്നേഹസ്പർശത്തിന് സഹായിച്ച എല്ലാവരെയും ഹലോ ഫ്രണ്ട്‌സ്‌ ഗവേർണിംഗ് ബോഡിയുടെ പേരിൽ നന്ദിയറിക്കുന്നു. ഹലോ ഫ്രണ്ട്സിനോട് കൈകൊർത്ത്‌,സ്നേഹസ്പർശത്തെ ഞങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞ സഹായിച്ച ലൈറ്റ് ഇൻ ലൈഫിനോടും ഒപ്പം പ്രോസി ഗ്ലോബൽ ചാരിറ്റിയോടുമുള്ള ഹലോ ഫ്രണ്ട്സിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഈ ഉദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച,സ്വിസ് മലയാളികൾക്ക് പ്രത്യകിച്ചും ഹലോ ഫ്രണ്ട്സിന്റെ പ്രിയപ്പെട്ട മെമ്പേഴ്സിനും ഒരുപാടു നന്ദി പറയുന്നു. അതിലുപരി ഈ ഉദ്യമത്തിൽ വ്യക്തിപരമായി പല രീതിയിലും സഹായിച്ച പ്രിയപ്പെട്ട സുഹൃത്തുകൾക്കും നന്ദിയുടെ നറുമലരുകൾ. ഇതിന്റ വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച ശ്രീ ടോമി തൊണ്ടാംകുഴിയ്ക്കും ,ജെയിംസ് തെക്കേമുറിക്കും കൂടാതെ എല്ലാവിധ സഹകരണങ്ങളും ചെയ്തുതന്ന മറ്റു HF ന്റെ ഗവേർണിംഗ് ബോഡി അംഗങ്ങൾക്കും ഒരുപാട് കൃതജ്ഞത അറിയിക്കുന്നു.

സ്നേഹത്തോടെ
വിൻസെന്റ് പറയംനിലം
ചീഫ് കോഓർഡിനേറ്റർ
ഹലോ ഫ്രണ്ട്‌സ് സ്നേഹസ്പർശം ചാരിറ്റി പ്രോജക്ട് 

………………