India National

‘മാധ്യമങ്ങൾ പോകും; ഞങ്ങളെ ഇവിടെ ഉണ്ടാകൂ’; ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റേതെന്ന പറയപ്പെടുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. അച്ഛനെ ഭീഷണിപ്പെടുത്തുന്നു, കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു.