യൂറ്റ്യൂബിന്‍റെ പ്രിയപ്പെട്ട പാചകമുത്തശ്ശന്‍ നാരായണ റെഡ്ഡി അന്തരിച്ചു. ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനലിലൂടെ പ്രക്ഷര്‍ക്ക് സുപരിചിതനാണ് തെലുങ്കാന സ്വദേശിയായ നാരായണ റെഡ്ഡി. ഇക്കാഴിഞ്ഞ ഒക്ടോബര്‍ 27 നാണ് അദ്ദേഹം അന്തരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം ആറു കോടിയോളം സബ്സ്ക്രൈബര്‍മാരുള്ളതാണ് 2017 ല്‍ ആരംഭിച്ച ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനല്‍.
ബുധനാഴ്ച്ച അദ്ദേഹത്തിന്‍റെ ചാനലില്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയൊരളവില്‍ ഭക്ഷണമുണ്ടാക്കിയ ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. ലവിംഗ്, കെയറിംഗ്, ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി’ എന്ന വാചകത്തോടെയാണ് ഗ്രാന്‍റ്പാ കുക്കിംഗ് ആരംഭിക്കുന്നത്. പച്ചപ്പ് നിറഞ്ഞ പശ്ചാലത്തിലാണ് മുത്തശ്ശന്‍ പാചകമാരംഭിക്കുന്നത്. നാടന്‍ ഭക്ഷണങ്ങള്‍ മുതല്‍ കെ.എഫ്.സി, അമേരിക്കന്‍ ലസാഗ്‌ന എന്നിവയുള്‍പ്പടെ അദ്ദേഹം കുറഞ്ഞ ചെലവില്‍ തന്നെ ഉണ്ടാക്കാറുണ്ട്.
സെപ്തംബര്‍ 20-നാണ് അദ്ദേഹം തന്‍റെ അവസാന കുക്കിംഗ് വീഡിയോ ചാനലില്‍ പങ്കുവെച്ചത്. ക്രിസ്പി പൊട്ടറ്റോ ഫിംഗര്‍ റെസിപ്പിയായിരുന്നു അത്. പിന്നീട് ആരോഗ്യം മോശമായതിനെതുടര്‍ന്ന് അദ്ദേഹം വീഡിയോകളില്‍ നിന്നും വിട്ടു നിന്നു. കഴിഞ്ഞയാഴ്ച അവസാനമായി അദ്ദേഹം ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് റെസിപ്പിയുമായിട്ടായിരുന്നില്ല. പകരം അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥ ആരാധകരെ ബോധ്യപ്പെടുത്തുന്നതിന്