തമിഴ്നാട് മധുരയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.
പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നിരിക്കുകയാണ്.
Related News
സൂറത്ത് തീപിടിത്തം; ട്യൂഷൻ സെന്റര്‍ ഉടമ അറസ്റ്റില്‍
സൂറത്ത് തക്ഷശില കോംപ്ലക്സ് തീപിടിത്തത്തിൽ മരണം 20 ആയി. സംഭവത്തിൽ ട്യൂഷൻ സെന്റര്‍ ഉടമ ഭാർഗവ ഭൂട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കം 3 പേർക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂറത്തിലെ സർത്താനയിലുള്ള തക്ഷശില കോംപ്ലക്സിലാണ് ഇന്നലെ വൈകുന്നേരം തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെൻററിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം രണ്ടാം നിലയില്‍ നിന്നും തീപടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരന്നില്ലെന്ന് പൊലീസ് […]
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ സാബുവും സി.പി.ഒ സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്. പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡി.ജി.പിക്ക് ഉടന്‍ കൈമാറും. രാജ്കുമാറിന്റേത് കസ്റ്റഡി മരണമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തത വന്നതായാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുന്നതിന് മുന്നോടിയായുളള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. രാജ്കുമാറിനൊപ്പം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ മഞ്ജു, ശാലിനി എന്നീ കൂട്ടുപ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. രാജ്കുമാറും സംഘവും തട്ടിപ്പ് നടത്തിയെന്ന് […]
കെവിന് കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്
കേരളത്തെ നടുക്കിയ കെവിന് കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ അടക്കമുള്ള 10 പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി. അവസാന വാദവും പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ഇന്ന് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364 എ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണ് കെവിന് വധക്കേസ്. 10 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തമോ […]