India

കർഷകരുടെ റോഡുപരോധ സമരം നാളെ

കാർഷിക നിയമങ്ങൾപിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ദേശ വ്യാപകമായി ആഹ്വാനം ചെയ്ത റോഡുപരോധ സമരം നാളെ തുടങ്ങും. സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.കർഷക സമരത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമാകും.

കർഷ വിഷയം പ്രത്യേകമായി ചർച്ച ചെയ്യണമെന്ന നിലപാടിൽ തുടരുകയാണ് ലോക് സഭ എംപിമാ൪. രാജ്യസഭയിലേത് പോലെ നന്ദിപ്രമേയത്തിന്റെ ഭാഗമായി കർഷ വിഷയം ചർച്ച ചെയ്യാൻ ഒരുക്കമല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിൽ നിലപാടെടുത്തിട്ടുള്ളത്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും ലോക്സഭ പ്രക്ഷുബ്ധമായേക്കും.

രാജ്യസഭയിൽ നന്ദിപ്രമേയത്തിന്മേലുള്ള ച൪ച്ച തുടരുകയാണ്. വിഷയത്തിൽ ക൪ഷക നിയമങ്ങൾ പാസാക്കിയതിലെ അപാകത പ്രതിപക്ഷം ഉന്നയിക്കും. നാളെ നടക്കാനിരിക്കുന്ന ക൪ഷകരുടെ റോഡുപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉന്നത തല യോഗം ചേ൪ന്നിരുന്നു.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി തലവൻ, ഡൽഹി പൊലീസ് മേധാവി എന്നിവരുമായിട്ടായിരുന്നു ആഭ്യന്തര മന്ത്രിയുടെ കൂടിക്കാഴ്ച. ക൪ഷക സമരം ദേശ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ റോഡുപരോധ സമരം. TMC, NCP, DMK, അകാലിദൾ, CPM , RSP അടക്കം 10 പാർട്ടികളിൽ നിന്നുള്ള 15 എംപിമാ൪ കഴിഞ്ഞ ദിവസം ഗാസിപൂർ സമരഭൂമിയിൽ എത്തിയിരുന്നു. സമരക്കാ൪ക്ക് വെള്ളവും വൈദ്യുതിയും ലഭ്യമാക്കണമെന്ന് എംപിമാ൪ കേന്ദ്രത്തോട് ആവിശ്യപ്പെട്ടിട്ടുണ്ട്.