India National

‘പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നില്ല’; നിലപാടില്‍ മലക്കം മറിഞ്ഞ് രാജ് താക്കറെ

മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപകൻ രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് രംഗത്ത്. പുതിയ പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നില്ലായെന്ന് വ്യക്തമാക്കിയ രാജ് താക്കറെ ഫെബ്രുവരി 9ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി ഒരിക്കലും പൗരത്വ നിയമഭേദഗതിയില്‍ പിന്തുണ അറിയിച്ചല്ലായെന്നും വ്യക്തമാക്കി. നേരത്തെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് രാജ് താക്കറെ രംഗത്തുവന്നിരുന്നു.

പൗരത്വ നിയമഭേദഗതിയെ പിന്തുണക്കില്ല. പക്ഷെ പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരാണ് തങ്ങളെന്ന് രാജ് താക്കറെ വ്യക്തമാക്കി.

‘പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങളുടെ റാലി പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണക്കുന്നവര്‍ക്ക് എതിരാണ്. സി.എ.എയും എന്‍.ആര്‍.സിയും ചര്‍ച്ച ചെയ്യണം, പക്ഷെ ഞങ്ങള്‍ രണ്ടിനെയും ഒരിക്കലും പിന്തുണക്കുന്നില്ല’; രാജ് താക്കറെ വ്യക്തമാക്കി.