India

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങൾക്ക് അനുമതി നൽകാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധനങ്ങൾ സ്വന്തമായി നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.