രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ രൂപ ആർ.ബി.ഐ പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കും. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങൾക്ക് അനുമതി നൽകാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ആയുധനങ്ങൾ സ്വന്തമായി നിർമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Related News
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടെന്ന് അഭ്യൂഹം; ഗുജറാത്ത് സഭാസമ്മേളനം ഇന്ന്
മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത് ഗുജറാത്തിൽ കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ടുവെന്ന അഭ്യൂഹത്തിന്റെ സാഹചര്യത്തിൽ ഇന്ന് നിയമസഭാ സമ്മേളനം ചേരും. നാല് എം.എൽ.എമാർ രാജിക്കത്ത് നൽകിയെന്നാണ് സ്പീക്കർ പറയുന്നത്. എന്നാൽ ആരും രാജി വെച്ചിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. മാർച്ച് 26ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ഗുജറാത്തിൽ എം.എൽ.എമാരുടെ രാജി വിഷയം വിവാദമാകുന്നത്. കോണ്‍ഗ്രസ് വിട്ടവരുടെ പേരുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. മധ്യപ്രദേശില്‍ രാഷ്ട്രീയ […]
എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സമയം നീട്ടി
1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജി പരിഗണിച്ചാണ് സമയം നൽകിയത്.
സുപ്രധാന നിയമനിർമാണം നടക്കാനുണ്ടെന്ന് ബിജെപി; എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ നിർദേശം
ന്യൂഡൽഹി: വളരെ പ്രധാനപ്പെട്ട നിയമനിർമാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ചത്. ‘രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു’ – എന്നാണ് വിപ്പിൽ പറയുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയാണ് സഭ ചേരുന്നത്. കാർഷിക നിയമങ്ങളിലും സാമ്പത്തിക നയങ്ങളിലും കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ […]