ഡല്‍ഹിയില്‍ മത്സരിച്ച് ഉള്ളിവിതരണം നടത്തി കേജ്രിവാള് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇന്ന് മുതല്‍ കേജ്രിവാള് സര്‍ക്കാര്‍ കിലോക്ക് 23.90 രൂപ വച്ച് ഒരു കുടുംബത്തിന് 5 കിലോ ഉള്ളി വിതരണം ചെയ്യും. ചൊവ്വാഴ്ച മുതല്‍ 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി വിതരണം ആരംഭിച്ചിരുന്നു. കിലോക്ക് 70 മുതല്‍ 80 രൂപ വരെയാണ് ഡല്‍ഹിയില്‍ ഉള്ളി വില.
ഉള്ളിയും തക്കാളിയും അടക്കം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുകയറുകയാണ്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയുള്ള ജനരോഷം കണ്ടാണ് കേജ്രിവാള് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീക്കം. വാനുകളില്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാണ് ഉള്ളി വിതരണം. കേന്ദ്ര സര്‍ക്കാര്‍ 22 രൂപക്കും കേജ്രിവാള് സര്‍ക്കാര്‍ 23.90 രൂപക്കുമാണ് ഉള്ളി വിതരണം ചെയ്യുന്നത്. ഇതിനിടെ ഉള്ളി പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന കയററുമതി വില പരിധിയില്‍ കര്‍ഷക പ്രതിഷേധം ശക്തമാണ്.