India National

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്‍.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി ആവ മോര്‍ച്ചയും ജന്‍ അധികാര്‍ പാര്‍ട്ടി ലോക താന്ത്രികും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും അയച്ച നോട്ടീസില്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാന്‍ ജ്വരം അടക്കമുള്ള രോഗങ്ങള്‍ക്ക് സ്വീകരിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.