Entertainment

17 വര്‍ഷത്തിന് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു

നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം മാധവനും സിമ്രാനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന റോക്കട്രിയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ നമ്പിയുടെ ഭാര്യ മീന നമ്പിയുടെ വേഷത്തിലാണ് സിമ്രാനെത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിലും ഇരുവരും ദമ്പതികളായിട്ടാണ് വേഷമിട്ടത്.

നമ്പി നാരായണന്റെ 27 വയസ് മുതല്‍ 75 വരെയുള്ള കാലഘട്ടങ്ങളിലെ സംഭവവികാസങ്ങളാണ് റോക്കട്രിയിലൂടെ ദൃശ്യവത്ക്കരിക്കുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംവിധാനം,നിര്‍മ്മാണം എന്നിവ നിര്‍വ്വഹിക്കുന്നത്. റോക്കട്രി: ദ നമ്പി എഫക്ട് എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ഷാരൂഖ്, ഖാന്‍, സൂര്യ എന്നിവര്‍ യഥാക്രമം ഹിന്ദി, തമിഴ് ഭാഷകളില്‍ അതിഥി വേഷത്തിലെത്തും. സാം സി.എസാണ് സംഗീതം. ക്യാമറ-ശ്രിഷ റോയ്.