കര്‍ണാടകയില്‍ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ പ്രതിസന്ധിയിൽ. കൂടുതല്‍ എം.എല്‍.എമാര്‍ രാജിക്കൊരുങ്ങുന്നു. 11 എം.എല്‍.എമാര്‍ സ്പീക്കരുടെ വസതിയായ വിധാന്‍ സൗധയിലെത്തിയിട്ടുണ്ട്. എട്ടു കോൺഗ്രസ് എം.എൽ.എ മാരും 3 ജെ.ഡി.എസ് എം.എൽ.എ മാരുമാണ് രാജിക്കൊരുങ്ങിയിട്ടുള്ളത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എം.എൽ.എ മാരോടൊപ്പം കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് . “ഞാൻ സ്പീക്കർക്ക് രാജി സമർപ്പിക്കാനാണ് എത്തിയിട്ടുള്ളത് . എന്റെ മകൾ ( കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്‌ഡി ) രാജി വെക്കുമോ എന്നറിയില്ല . അവർ സ്വതന്ത്രയായി ഒരു സ്ത്രീയാണ്” എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.