India National

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ പതാനായിരത്തിന് മുകളിൽ

മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 41,000 കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മുൻ എംഎൽഎ മരിച്ചു.

രാജ്യത്തെ കൊവിഡ് സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവന്ന കണക്കുപ്രകാരം രാജ്യത്ത് ഇന്നും അറുപതിനായിരം മുകളിലാണ് കൊവിഡ് കേസുകൾ. ആകെ രോഗികളുടെ എണ്ണം 73 ലക്ഷത്തിൽ തുടരുകയാണ്. മരണസംഖ്യ 1,12,000 കടക്കും. രോഗികളേക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുന്നതാണ് ആശ്വാസം നൽകുന്നത്.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 10,226 പേർക്കും , കർണാടകയിൽ 8,477 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞു. ബിഹാറിൽ ആകെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. തമിഴ്‌നാട് ആർകെ നഗർ മുൻ എംഎൽഎ ആയിരുന്ന ഈ വെട്രിവേൽ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.