India National

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി

ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. മഹാരാഷ്ട്രയിൽ മാത്രം 32 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ – പാക് അതിർത്തി ഇന്ത്യ അടച്ചു.

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി. മഹാരാഷ്ട്രയിൽ മാത്രം 34 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ – പാക് അതിർത്തി ഇന്ത്യ അടച്ചു.

14 സംസ്ഥാനങ്ങളിലായി 110 പേർക്കാണ് ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. മഹാരാഷ്ട്രയിൽ മാത്രം 32 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 23 അന്താഷ്ട്ര അതിർത്തികൾ ഇന്ത്യ അടച്ചു. ഇന്നലെ ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും എത്തിച്ചവർ സൈനിക കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ജനക്പൂരിൽ കോവിഡ് 19നെ തുടർന്ന് മരിച്ച 68കാരിയ്ക്കൊപ്പം ഇടപഴകിയ 800 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. രാജ്യത്ത് കോവിഡ് 19 പരിശോധനകൾക്കായി 66 ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഹൈദരാബാദ് സർവകലാശാല എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും മാർച്ച് 31 വരെ നിർത്തിവെച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ ഇതുവരെ പരിശോധിച്ചു. ഇന്ന് മുതൽ പാർലമെൻറിൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചു.