India National

‘ഈ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിര്’ ബാബരി വിധിക്കെതിരെ കോൺഗ്രസ്

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല

ബാബരി പള്ളി പൊളിച്ച കേസിലെ ലക്‌നൗ കോടതി വിധിക്കെതിരെ കോൺഗ്രസ്. ലക്നൗ കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിരെന്ന് കോൺഗ്രസ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നു സുപ്രിംകോടതി കോടതി വ്യക്തമായിരുന്നു. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ബിജെപിയും ആർ.എസ്.എസും ഗൂഡാലോചന നടത്തിയത് രാജ്യം കണ്ടതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല.

കുറ്റവാളികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കി. സുപ്രിം കോടതി വിധിക്കും ഭരണഘടനക്കും വിരുദ്ധമാണ് ലക്നൌ കോടതിയുടെ വിധി. രാജ്യത്തിന്‍റെ സാഹോദര്യത്തെയും സാമുദായിക സൗഹൃദത്തെയും തകര്‍ക്കാന്‍ ബി.ജെപി – ആര്‍.എസ്.എസ് ക്യാമ്പുകളില്‍ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. സുര്‍ജെവാല പറഞ്ഞു