സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല എന്നാണ് രാഹുലിന്റെ പ്രതികരണം.
രാജ്യത്ത് ആളിക്കത്തുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൌധരി പറഞ്ഞു. ആ തന്ത്രത്തിന്‍റെ ഭാഗമാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന കാര്യം ആലോചിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ എന്നേയ്ക്കുമായി മോദി അക്കൌണ്ടുകള്‍ ഉപേക്ഷിക്കുകയാണോ ആണെങ്കില്‍ കാരണമെന്ത് തുടങ്ങിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.