India National

അജിത്​ പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; ഇന്ന്​ സത്യപ്രതിജ്ഞയില്ല

മുംബൈ: മഹാരാഷ്​ട്ര നിയമസഭയില്‍ വീണ്ടും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത്​ പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ്​ സൂചന. എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടിലും ഛഗന്‍ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന്​ ത​​െന്‍റ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന്​ അജിത്​ പവാറും വ്യക്​തമാക്കിയിട്ടുണ്ട്​.

താന്‍ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാര്‍ തീരുമാനിക്കുമെന്ന്​ ​ ജയന്ത് പാട്ടീല്‍ പറഞ്ഞു. അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത്‌ ഉത്തരവാദിത്തം നല്‍കണമെന്നത് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിക്കുമെന്ന, സുനില്‍ തട്കാരെ വ്യക്​തമാക്കി.

ദേവേന്ദ്ര ഫട്​നാവിസി​നൊപ്പം അജിത്​ പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തിരുന്നു. പാര്‍ട്ടി സമ്മര്‍ദ്ദം ശക്​തമാവുകയും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന്​ ഉറപ്പാകുകയും ചെയ്​തതോടെ പദവി രാജിവെക്കുകയായിരുന്നു.