India National

രാജ്യത്ത് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ

അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക.

ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍. അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇക്വിറ്റി ഇൻവെസ്‌റ്റ്‌മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും നിക്ഷേപം നടക്കുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലാണ് ഗൂഗിൽ സി.ഇ.ഒ സുന്ദർപിച്ചെ ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യക്കുള്ള പിന്തുണയാണ് ഇതെന്നും സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദർ പിച്ചൈയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.