India

ഇന്നും ഇന്ധനവില കൂട്ടി; ഈ മാസം വര്‍ധിപ്പിച്ചത് 14 തവണ

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 24 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസത്തിനിടെ 14 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോൾ ലിറ്ററിന് 94.17 രൂയും ഡീസല്‍ 89.39 രൂപയുമാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയായി. ഡീസലിന് 90.99 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.90 രൂപയും ഡീസലിന് 89.28 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കോവിഡ് വ്യാപനം ഒരു ഭാഗത്ത് സാധാരണക്കാരെ ശ്വാസം മുട്ടിക്കുമ്പോള്‍ ഇരുട്ടടിയാവുകയാണ് ഇന്ധന വില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് പിന്നാലെ മെയ് നാല് മുതലാണ് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വില വര്‍ധന പുനരാരംഭിച്ചത്.