Health

വരണ്ട ചുണ്ടുകള്‍ക്ക് വീട്ടിലുണ്ട് പരിഹാരം

തണുപ്പ് കാലത്ത് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് വരണ്ട ചുണ്ടുകള്‍. ചുണ്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ലിപ് ബാമുകള്‍ വിപണിയിലുണ്ടെങ്കിലും അവയുടെ ആയുസ് വളരെ കുറച്ച് നേരത്തേക്ക് മാത്രമേയുള്ളൂ. വരണ്ട ചുണ്ടുകള്‍ക്ക് വീട്ടില്‍ തന്നെയുണ്ട് പരിഹാരം.

നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോൾ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

റോസിതളുകള്‍ ചതച്ച്‌ അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിന് മുൻപ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും .

അല്ലെങ്കില്‍ ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും. നെയ്യ് ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്. വെളിച്ചെണ്ണയും ചുണ്ടിന്റെ വരള്‍ച്ചയെ തടയും.