പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് ചികിത്സാ സമയത്ത് പ്രമേഹം അനിയന്ത്രിതമായി ഉയരുന്നത് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു.
സംസ്ഥാനത്ത് ദിനം പ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗികളായവരിൽ കോവിഡ് ബാധിക്കുന്നത് ഗൌരവമേറിയതാണ്. കൊവിഡ് ചികിത്സ ക്കൊപ്പം പ്രമേഹ ചികിത്സ ചികിത്സ നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ പലപ്പോഴും കഴിയാറില്ല.
കോവിഡ് 19 വ്യാപകമായതോടെ സാധാരണക്കാരായ പ്രമേഹ രോഗികളുടെ ചികിത്സയും താളം തെറ്റി. കൃത്യസമയത്ത് രക്ത പരിശോധന, ഡോക്ടറെ കാണൽ തുടങ്ങിയ കാര്യങ്ങൾ മുടങ്ങുന്നതും മറ്റൊരു പ്രധാന പ്രശ്നമാണ്. പൊതുയിടങ്ങളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക, കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുക.. ഇതൊക്കെയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.