Travel

എവറസ്റ്റില്‍ ആദ്യ ഡോക്ടര്‍ ദമ്പതിമാര്‍; കീഴടക്കിയത് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ

സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിലെത്തി ഡോക്ടര്‍ ദമ്പതിമാര്‍. രോഗികളുടെ ജീവന്‍രക്ഷിക്കാന്‍ മാത്രമല്ല, ലോകത്തിലെ വലിയ ഉയരംകീഴടക്കാനും തങ്ങള്‍ക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഗുജറാത്തുകാരായ ഡോ. ഹേമന്ദ് ലളിത്ചന്ദ്ര ലേവയും ഭാര്യ ഡോ. സുരഭിബെന്‍ ലേവയുമാണ് സപ്ലിമെന്ററി ഓക്‌സിജന്റെ സഹായമില്ലാതെ ലോകത്തിലെ ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിനെ കീഴടക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 8849 മീറ്റര്‍ ഉയരത്തില്‍ ഇരുവരും എത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഡോക്ടര്‍ദമ്പതിമാരെന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി. എന്‍.എച്ച്.എല്‍. നഗരസഭാ മെഡിക്കല്‍ കോളജില്‍ […]

Kerala

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരായില്ല, 2 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്, ഡോ. ജി.എല്‍. പ്രവീണ്‍ എന്നിവരേയാണ് പിരിച്ചുവിട്ടത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് […]

Kerala

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

കോട്ടയത്തെ മലയോര മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാർ അടക്കം 25 ആരോഗ്യപ്രവർത്തകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേകം വിഭാഗമില്ല. ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. കൊവിഡ് രോഗലക്ഷണമുള്ളവർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയെത്തുന്നത്. (doctors covid kanjirappally hospital) ആശുപത്രിയിൽ ഇന്നലെ മാത്രം 190 പേരെ പരിശോധിച്ചപ്പോൾ 130 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും […]

Kerala

പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെ.ജി.എം.ഒ.എ

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ജനുവരി 4 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 18 മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തിൽ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കും.

Kerala

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം; സമരം കടുപ്പിച്ച് സർക്കാർ ഡോക്ടർമാർ

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്. ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്.

Kerala

ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം […]

India

അധികൃതരുടെ മോശം പെരുമാറ്റം; കോവിഡ് പ്രതിസന്ധിക്കിടെ യുപിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചു

കോവിഡ് പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. രാവും പകലും ഒരു ലീവ് പോലുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരുമാണ് നമുക്ക് ചുറ്റിലുമുള്ളത്. കോവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള 16 മുതിർന്ന ഡോക്ടർമാരാണ് ബുധനാഴ്ച വൈകുന്നേരം രാജിവച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളുടെ ചുമതലയുള്ള 11 ഡോക്ടർമാരും ജില്ലയിലുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതലയുള്ള അഞ്ച് ഡോക്ടർമാരും […]

Health

കോവിഡ് നിസ്സാരമല്ല; പ്രമേഹ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

പ്രമേഹരോഗികൾക്ക് കോവിഡ് ബാധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. കൊവിഡ് ചികിത്സാ സമയത്ത് പ്രമേഹം അനിയന്ത്രിതമായി ഉയരുന്നത് മരണം വരെ സംഭവിക്കാൻ ഇടയാക്കുന്നു. സംസ്ഥാനത്ത് ദിനം പ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമേഹ രോഗികളായവരിൽ കോവിഡ് ബാധിക്കുന്നത് ഗൌരവമേറിയതാണ്. കൊവിഡ് ചികിത്സ ക്കൊപ്പം പ്രമേഹ ചികിത്സ ചികിത്സ നൽകുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹം നിയന്ത്രിക്കാൻ പലപ്പോഴും കഴിയാറില്ല. കോവിഡ് 19 വ്യാപകമായതോടെ സാധാരണക്കാരായ പ്രമേഹ രോഗികളുടെ ചികിത്സയും താളം […]

Kerala

പുതിയ നിയമനങ്ങളില്ല: താളം തെറ്റി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍

അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച് പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർക്ക് പ്രമോഷന്‍ നൽകുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനത്തില്‍ പരാതിയുമായി പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രോമോഷനിൽ തടസമുണ്ടായത്. പുതിയ നിയമനങ്ങൾ നടക്കാത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും താളം തെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി, കാർഡിയാക് സർജറി വിഭാഗങ്ങളിൽ ഉൾപ്പടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്. 2014 മുതലുള്ള ഡോക്ടർമാർ […]

Kerala

ശമ്പളം വെട്ടിക്കുറച്ചു; 868 ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കി

സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് നല്‍കി.സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ജോലിയില്‍ കയറി രണ്ട് മാസമായിട്ടും പകുതി ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതും രാജിക്ക് കാരണമാണ്. കോവിഡ് രോഗികളുടെ എണ്ണം അടിക്കടി കൂടി വന്ന സാഹചര്യത്തിലാണ് ജൂണ്‍ മാസം 950 ജൂനിയര്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിഎച്ച്സികളില്‍ നിയമിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു […]