Gulf

തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു

ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. 

ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്‌ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും ഏകദേശം 46000 മരണം സംഭവിച്ചിട്ടുണ്ട്.