Food

പരീക്ഷാകാലത്ത് കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇവ കഴിക്കൂ

പരീക്ഷാകാലത്ത് മറ്റെന്തിനേക്കാളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടി ഓര്‍മശക്തിയെയാണ്. പഠിച്ച കാര്യങ്ങള്‍ മറന്നുപോകുമോ എന്ന ആശങ്കയാണ് ഇരു കൂട്ടര്‍ക്കും എന്നാല്‍ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണപദാര്‍ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം സ്ട്രോബെറി,ബട്ടര്‍ഫ്രൂട്ട്,ഓറഞ്ച്,നെല്ലിക്ക,പേരക്ക തുടങ്ങിയവ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി കൂട്ടുന്നതിനും ഉത്തമമാണ്. ബ്രക്കോളി, ബ്രസല്‍, സ്പ്രൗട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങളാണ് ഓര്‍മശക്തിക്ക് ഉപകരിക്കുന്ന മറ്റ് പദാര്‍ഥങ്ങള്‍. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനവേഗം വര്‍ദ്ധിപ്പിക്കും.ബ്രോക്കോളി വേവിച്ച്‌ സലാഡ് രൂപത്തില്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. കൂടാതെ ഒമേഗാ ഫാറ്റി ആസിഡ് 3 അടങ്ങിയിട്ടുള്ള കടല്‍ മത്സ്യങ്ങളായ അയല,മത്തി,ചൂര തുടങ്ങിയവയും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ് ഇവയ്‌ക്ക് പുറമെ സോയാബീന്‍,ബദാം,വാല്‍നട്ട് എന്നിവയിലും ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. ചുവപ്പ് പച്ച നിറത്തിലുള്ള ചീരയും ഉത്തമമാണ്.