എന്‍ഡിടിവി മാധ്യമപ്രവര്ത്തകന് രാവിഷ് കുമാര്‍ സ്ത്രീയുടെ വേഷം കെട്ടി കര്‍ഷക സമരത്തില്‍ പങ്കെടുത്തു, മുസ്ലിംകള് തലപ്പാവ് വെച്ച് സിഖുകാരുടെ വേഷത്തില്‍ സമരത്തില്‍ നുഴഞ്ഞുകയറി, ആം ആദ്മി പാര്‍ട്ടി 350 രൂപ വാഗ്ദാനം ചെയ്ത് കര്‍ഷക സമരത്തിലേക്ക് ആളുകളെ കൊണ്ടുവന്നു- ഇതെല്ലാം പെരുംനുണകളാണ്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച പെരുംനുണകള്‍. അവയില്‍ ഒരെണ്ണമാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഫ്ലാഗ് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ട്വിറ്റര്‍ കൃത്രിമം എന്ന് മുദ്രകുത്തിയ ട്വീറ്റിന്റെ ഉടമ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ്.
