വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ യാത്രയുടെ രണ്ടാം ഭാഗം വരുന്നു. മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് എന്നാണ് സൂചന.
ആന്ധ്രയുടെ ജീവനും ജീവിതമായിരുന്ന വൈ.എസ്.ആറിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആന്ധ്രയിലെങ്ങും തരംഗമായ സിനിമകളിലൊന്ന് കൂടിയായിരുന്നു യാത്ര. മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയുടെ തെലുങ്ക് തിരിച്ചുവരവിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്.
ജഗന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ മഹി രാഘവ് യാത്ര ഒരുക്കിയത്. അച്ഛന്‍ വൈ.എസ്.ആറിന്റെ ജീവിതം ജനങ്ങള്‍ ഏറ്റെടുത്തതോടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് സംവിധായകന്‍.
ഇക്കഴിഞ്ഞ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാജശേഖര റെഡ്ഡിയുടെ പേരിലുള്ള പാര്‍ട്ടിയെ മകന്‍ മകന്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിച്ചു. രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോള്‍ ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ യാത്ര, ആന്ധ്രയിലെ ജനങ്ങള്‍ ഏറ്റെടുത്തു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ഗാനങ്ങളുമൊക്കെ വൈറലായി മാറി. സിനിമയിലെ ഡയലോഗ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജഗന്‍ ഉപയോഗിച്ചിരുന്നു
വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണാനന്തരം കോണ്‍ഗ്രസുമായി ജഗന്‍മോഹന്‍ റെഡ്ഡി തെറ്റിപ്പിരിഞ്ഞതും ജഗന്‍റെ ജയില്‍ വാസവും വൈഎസ്ആര്‍എസ്‌സിയുടെ പിറവിയുമെല്ലാം വെള്ളിത്തിരയിലെത്തുമ്പോള്‍, ആരാകും ജഗന്‍മോഹന്‍ റെഡ്ഡിയാകുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.