Entertainment

‘പോയി കിളച്ചു കൂടെ എന്നൊക്കയാണ് ചിലര്‍ കമന്‍റിട്ടിരിക്കുന്നത്’ ട്രോളിനോട് പ്രതികരിച്ച് നടന്‍ ശരത്ത് ദാസ്

ട്രോളുകളുടെ കാലമാണ്. എന്തിലും ഏതിലും ട്രോളുകളാണ്. സമൂഹ മാധ്യമങ്ങളിലെ നേരംപോക്ക് ചര്‍ച്ചകള്‍ മുതല്‍ ചൂടേറിയ രാഷ്ട്രീയ വിഷയങ്ങള്‍ വരെ ട്രോളുകള്‍ക്ക് വിഷയമാകാറുണ്ട്. അതീവ ഗൌരവകരാമായ വിഷയങ്ങള്‍ പോലും സരസമായ അവതരണ ശൈലിയിലൂടെ വലിയ താമശയാകാറുണ്ട്. എന്നാല്‍ ചില ട്രോളുകളെങ്കിലും ചിലരെയെങ്കിലും വേദനിപ്പിക്കാരുണ്ട്. അത്തരമൊരു ട്രോളിന്‍റെ കഥയാണ് സീരിയല്‍‌ സിനിമ താരം ശരത്തിന് പറയാനുള്ളത്. ശരത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സീരിയലിലെ രംഗമാണ് സമൂഹ മാധ്യമങ്ങളിലുടെ വൈറലായത്. സംഗതി വൈറലായതോടെ തന്‍റെ മക്കളുള്‍പ്പടെയുള്ളവര്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ശരത്ത് തുറന്ന് പറയുന്നത്. ആദ്യ നാലഞ്ച് ദിവസം താനും ട്രോള്‍ തമാശയായി കണ്ടാണ് ആസ്വദിച്ചിരുന്നത്. എന്നാല്‍ കളിയാക്കല്‍ അതിരു കടന്നതോടെ ട്രോള്‍ തന്നെ വേദനിപ്പിച്ചെന്ന് ശരത്ത് പറയുന്നു.

ആദ്യ നാലഞ്ച് ദിവസം താനും ട്രോള്‍ തമാശയായി കണ്ട് ആസ്വദിച്ചിരുന്നത്. എന്നാല്‍ ട്രോളന്മാരുടെ ആഘോഷം കൂടി കൂടി വന്നതോടെ ടെന്‍ഷനായി. ഇത്രയും മോശമായിരുന്നോ എന്ന് ചിന്തിച്ച് പോയി. ട്രോളുകള്‍ തമാശയും കടന്ന് എന്നെ പേഴ്‌സണല്‍ ഹരാസ്‌മെന്റിലേക്ക് വരെ എത്തിച്ചിരുന്നു. 26 വര്‍ഷമായി അഭിനയ രംഗത്ത് തുടരുന്നു. എന്റെ അഭിനയം അത്ര മോശമാണെന്ന് കരുതുന്നില്ല. ട്രോളന്മാര്‍ ഇത്രയും ആഘോഷിച്ചപ്പോള്‍ വീട്ടുകാരുടെ കാര്യം ആലോചിച്ചാണ് വിഷമം ഉണ്ടായത്. ട്രോളന്മാരുടെ ഈ ആഘോഷം എന്‍റെ രണ്ട് പെണ്‍മക്കളെയും വലിയ രീതിയില്‍ വേദനിപ്പിച്ചു. മൂന്നിലും ഏഴിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്. അവരൊക്കെ മലയാളം വായിക്കാനറിയുന്നവരല്ലേ. ചിലര്‍ കമന്റിട്ടിരിക്കുന്നത് പോയി കിളച്ച് കൂടെ എന്നൊക്കൊണ്. കുട്ടികള്‍ ഇതൊക്കെ വായിക്കുമ്പോള്‍ വല്ലാതികല്ലേ.? ഒടുവില്‍ ആരെങ്കിലും ട്രോളുകളെ കുറിച്ച് ചോദിച്ചാല്‍ അതൊക്കെ അച്ഛന്റെ പ്രൈവറ്റ് മാറ്റേഴ്‌സ് ആണെന്നും അതേ കുറിച്ച് ഞങ്ങളോട് ചോദിക്കേണ്ട എന്നൊക്കെ പറയാന്‍ അവര്‍ക്ക് ക്ലാസ് എടുത്ത് കൊടുക്കേണ്ടതായിട്ടും വന്നു. ഏതായാലും വല്ലാതെ വിഷമിച്ചു. ശരത്ത് പറയുന്നു.