Entertainment

ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റ​ഗ്രാം ജിവിതവും യഥാർഥ ജീവിതവും

റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റ​ഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്.

ഗൂ​ഗിളും ആൽഫബെറ്റും ചേർന്ന് ഒരുക്കുന്ന വീഡിയോ ചിത്രീകരണത്തിനിടെയുള്ള രണ്ടു ചിത്രങ്ങളാണ് സുന്ദർ പിച്ചെെ പങ്കുവെച്ചത്. സ്വാഭാവികമായ തന്റെ ചിത്രവും, അതിന്റെ പിന്നാമ്പുറ കാഴ്ച്ചയുമായിരുന്നു പിച്ചെെ പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രത്തിന്, വീഡിയോ ഷൂട്ടിനിടെ സ്പാനിഷ് ലീ​ഗ് ഫേവറിറ്റുകളായ എഫ്.സി ബാഴ്സലോണയുടെ സ്കോർ പരിശോധിക്കുന്നതായുള്ള ചിത്രമെന്ന തലക്കട്ടാണ് സുന്ദർ പിച്ചെെ നൽകിയത്.

ബുണ്ടസ് ലീ​ഗ് വമ്പൻമാരെ ടാ​ഗ് ചെയ്തുള്ള ചിത്രത്തിന് ഉടൻ തന്നെ മറുപടിയുമായി ബാഴ്സലോണ ക്ലബും എത്തി. തങ്ങളുടെ ടീമിൽ ചേർന്നതിൽ അഭിമാനം തോന്നുന്നവെന്നതായിരുന്നു ചിത്രത്തോടുള്ള ക്ലബിന്റെ പ്രതികരണം. മിനിറ്റുകൾ കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇന്ത്യയിൽ ഡിജിറ്റൽ എക്കോണമി മേഖലയിൽ പത്ത് ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചെെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഐ.ഐ.ടി ഖരക്പൂർ ആലുംനിയാണ് നാൽപത്തെട്ടുകാരനായ പിച്ചെെ.