Entertainment

Pawan Kalyan visits Chiranjeevi’s set : ‘അയ്യപ്പൻ നായരും’ ‘സ്റ്റീഫൻ നെടുമ്പള്ളി’യും ഒരേ ഫ്രെയിമില്‍, വീഡിയോ

മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ റീമേക്ക് ചെയ്‍ത് എത്തുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ റീമേക്കായ ‘ഭീംല നായക്’ 25ന് പ്രദര്‍ശനത്തിനെത്തും. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ചിത്രമായ ‘ഗോഡ്‍ഫാദറി’ല്‍ നായകനാകുന്ന ചിര‍ഞ്‍ജീവിയും പവൻ കല്യാണും ഒന്നിച്ചുള്ള വീഡിയോയാണ് (Pawan Kalyan visits Chiranjeevi’ set) ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.


‘അയ്യപ്പനും കോശി’യിലും ബിജു മേനോൻ ചെയ്‍ത ‘അയ്യപ്പൻ നായരാ’യിട്ടാണ് ‘ഭീംല നായകി’ല്‍ പവൻ കല്യാണ്‍ വേഷമിടുന്നത്. പവൻ കല്യാണിന്റെ മൂത്ത ജ്യേഷ്‍ഠനുമായ ചിരഞ്‍ജീവിയാണ് ‘ലൂസിഫറി’ലെ മോഹൻലാലിന്റെ ‘സ്റ്റീഫൻ നെടുമ്പള്ളി’യായി ‘ഗോഡ്‍ഫാദറി’ലെത്തുന്നത്.  ‘ഗോഡ്‍ഫാദര്‍’ സെറ്റില്‍ ‘പവൻ കല്യാണും ‘ഭീംല നായക്’ സെറ്റില്‍ ചിരഞ്‍ജീവിയും എത്തിയപ്പോഴുള്ള വീഡിയോയാണ് പുറത്തുവിട്ടത്. എന്തായാലും ഇരുവരുടെയും വീഡിയോ ഹിറ്റാകുകയും ചെയ്‍തിരിക്കുകയാണ്.