Entertainment

ഓസ്കാറില്‍ മത്സരിക്കാനെത്തുന്ന ആ അഞ്ചു ആനിമേഷന്‍ ചിത്രങ്ങള്‍

മികച്ച ചിത്രം പോലെ തന്നെ ഓസ്കറിൽ പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷൻ ചിത്രം. അഞ്ച് ചിത്രങ്ങളാണ് മികച്ച ആനിമേഷൻ ചിത്രമാകാൻ ഇത്തവണ മത്സരിക്കുന്നത്.

ബ്രാഡ് ബേഡിന്റെ ‘ഇൻക്രെഡിബിൾസ്’, വെസ് ആൻഡേഴ്സണിന്റെ ‘ഐൽ ഓഫ് ഡോഗ്സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫിൽ ജോൺസ്റ്റൺ ടീമിന്റെ ‘റാൽഫ് ബ്രേക്ക്സ് ദ ഇൻന്റർനെറ്റ്’, പീറ്റർ റാംസെയുടെ ‘സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സ്’ എന്നിവയാണ് മത്സരരംഗത്തുള്ളത്.

പോയവർഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷൻ ചിത്രമായത്. എന്നാൽ കോകോയെ പോലെ വ്യക്തമായ ആധിപത്യം നിലനിർത്താൻ ഈ അഞ്ച് ചിത്രങ്ങൾക്കും കഴി‍ഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. എങ്കിലും സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഗോൾഡൻ ഗ്ലോബിലും മികച്ച ആനിമേഷൻ ചിത്രമായത് സ്പൈഡർമാൻ ആയിരുന്നു.

ഇൻക്രെഡിബിൾസ് പരമ്പരയിലെ രണ്ടാം ചിത്രം ഇൻക്രെഡിബിൾസ് 2 ഉം കടുത്ത മത്സരം കാഴ്ചവെച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞാൽ സാധ്യതാ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഐൽ ഓഫ് ഡോഗ്സ് ആണ്. ഇൻക്രെഡിബിൾസ് പോലെ ഡിസ്നി കുടുംബത്തിൽ നിന്ന് വന്ന ചിത്രമാണ് നോമിനേഷൻ നേടിയ റാൽഫ് ബ്രേക്ക്സ് ദ ഇന്‍റർനെറ്റ്.

വലിയ സ്റ്റുഡിയോകളുടെ പെരുമയില്ലാതെ എത്തി നോമിനേഷൻ നേടിയ ചിത്രമാണ് മിറൈ. ജപ്പാനിൽ നിന്നെത്തിയ ഒരു ആനിമേഷൻ ചിത്രം ഇത് ആദ്യമായാണ് ഓസ്കർ നേമിനേഷൻ സ്വന്തമാക്കുന്നത്. എന്നാൽ ഓസ്കർ പുരസ്കാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് ഓസ്കറിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ട്വിസ്റ്റ് ഇത്തവണ ഉണ്ടായാൽ ഈ പട്ടിക മാറിമറിയും.