സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ.പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. മൻസൂർ അലി ഖാൻ ക്ഷമാപണം നടത്തിയത് കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്.സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്.തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന് എത്തിയത്. തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
Related News
എ ആര് റഹ്മാന് നന്ദി, കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും; മോഹന്‍ലാല്‍; വിഡിയോ
ഇന്ന് റിലീസ് ആയ പുതിയ ചിത്രം ആറാട്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന എന്റര്ടെയ്നര് ആണ് ചിത്രമെന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള് ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. ഫേസ്ബുക്ക് ലൈവിലൂടെ എത്തിയാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്. ‘ഒരു അണ്‍റിയലിസ്റ്റിക് എന്റര്ടെയ്നര് എന്നാണ് ആ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. […]
‘തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റ്’: നിർമ്മാതാക്കളുടെ ചൂരൽ പ്രയോഗത്തോടൊപ്പമെന്ന് ഹരീഷ് പേരടി
തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരടി. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ‘സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അഹങ്കാരമാണ്, അത് […]
വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി; നടന് വിജയകുമാറിനെതിരെ മകള്‍
നടന് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മകളും നടിയുമായ അര്‍ത്തന ബിനു. വിജയകുമാര്‍ മതില് ചാടി കടന്ന് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും പൊലീസിനെ വിളിച്ചിട്ടും ആരും സഹായത്തിനായി എത്തിയില്ലെന്നും അര്‍ത്തന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിജയകുമാര്‍ മതില് ചാടിയെത്തി ജനലിലൂടെ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും അര്‍ത്തന വിഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ പിതാവായ വിജയകുമാറും അമ്മയും പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയും 85 വയസുള്ള അമ്മൂമ്മയും സഹോദരിയും താനുമാണ് വീട്ടിലുള്ളത്. വിജയകുമാര്‍ വര്‍ഷങ്ങളായി തങ്ങളെ പിന്തുടര്ന്ന് ശല്യം ചെയ്യുകയാണ്. ഇത് ചൂണ്ടിക്കാട്ടി […]