Entertainment

നടന്‍ സിദ്ധിഖിനെതിരെ ലൈംഗികാരോപണവുമായി നടി

നടന്‍ സിദ്ധിഖിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി നടി രേവതി സമ്പത്ത്. ഫേസ്‍ബുക്കിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ ഷോക്കിടെ സിദ്ധിഖ് തന്നെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നാണ് രേവതി പറയുന്നത്.

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എ.എം.എം.എയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീഖിന്‍റേയും നടി കെ.പി.എസ്‌.സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതിയുടെ ഇംഗ്ലിഷിലുള്ള പോസ്റ്റ്.

‘ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ധീക്ക് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ വെച്ച് എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്‍റെ ഊഹം. അവള്‍ അദ്ദേഹത്തിന്‍റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്.