പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിന് വിലക്ക് വീണതോടെ, സമാന രീതിയിൽ പുറത്തിറങ്ങാനിരിക്കുന്ന മമതാ ബാനർജിയുടെ ചിത്രവും തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതുസംബന്ധിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.
ചിത്രം അടുത്ത മാസം പുറത്തിറക്കനായിരുന്നു തീരുമാനിച്ചിരുന്നത്. ‘ബാഗിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തടയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി, ബയോപിക് പരിശോധിക്കണമെന്നും കമ്മീഷനോട് പറഞ്ഞു. മെയ് 19നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത്. മെയ് 23ന് ഫലം പുറത്ത് വിടും.