Economy

സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് നിർമല സീതാരാമൻ

മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥ തിരികെ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒക്ടോബറിൽ ഉൽപാദനവും ഊർജ ഉപഭോഗവും കൂടി. ജി.എസ്.ടി വരുമാനം വർധിച്ചു. വിദേശ നിക്ഷേപം ഏപ്രിൽ മുതൽ ആഗസ്ത് വരെ 13 ശതമാനം വർധിച്ചുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം ഈ വർഷത്തെ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ തുടര്‍ച്ചയായി ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തിയാൽ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം ഉണ്ടായതായി കണക്കാക്കും.

അതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവമായി പ്രതിപക്ഷേം രം​ഗത്തെത്തി. മോദിയുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെ ദുര്‍ബലമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കും. മാന്ദ്യം മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികളും ആര്‍.ബി.ഐ സ്വീകരിച്ചുവരുന്നുണ്ട്. അടുത്ത പാദത്തിൽ നില മെച്ചപ്പെടുമെന്നും ആര്‍. ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്.