ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത് മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News
അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം ‘ഹോപ്പ് പ്രോബ്’ ഇന്ന് ലക്ഷ്യത്തിലേക്ക്
ഇന്ത്യയുടെ മംഗൾയാൻ ഉൾപ്പെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത് അറബ് ലോകത്തിന്റെറ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകം ചൊവ്വാഴ്ച രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. ‘ഹോപ് പ്രോബി’ന് ചൊവ്വയിൽ കടക്കാനായാൽ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും.ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ […]
കോവിഡ് അവസാനത്തെ മഹാമാരിയല്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നും, എന്തിനേയും നേരിടാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമാകണമെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് ആണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കാലാവസ്ഥ വ്യതിയാനവും മൃഗക്ഷേമവും കൈകാര്യം ചെയ്യാതെ മനുഷ്യാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ദീഘവീക്ഷണം ഇല്ലാതെ പെട്ടെന്നുള്ള പ്രശ്നങ്ങളിൽ പണം ചിലവഴിച്ച ശേഷം ഇനിയുള്ള പ്രതിസന്ധികളെ മുൻകൂട്ടി പ്രതിരോധിക്കേണ്ടത് മറന്നുകളയുന്ന പ്രവണത അപകടകരമാണെന്നും ഡബ്ള്യു.എച്ച്.ഓ വക്താവ് കൂട്ടിച്ചേർത്തു. ആദ്യത്തെ അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ […]
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം
37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു. ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി […]