അനുമതി ലഭിച്ചാല്‍ അടുത്തമാസാവസാനത്തോടെ സര്‍വീസ് തുടങ്ങും നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ പുതിയ പ്രഖ്യാപനം. അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ […]
Uncategorized
കളിക്കാരേക്കാള്‍ പണത്തിനാണ് പ്രാധാന്യം, ആഞ്ഞടിച്ച് സൈന നെഹ്‌വാള്‍
ലോക ബാഡ്മിന്റണ്‍ അസോസിയേഷനെതിരെയാണ് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പരസ്യവിമര്‍ശം ഉയര്‍ത്തിയിരിക്കുന്നത്… കോവിഡ് 19 ഭീതിക്കിടയിലും ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് തുടരാനുള്ള ലോക ബാഡ്മിന്റണ്‍ അസോസിയേഷന്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് സൈയ്‌ന നെഹ്‌വാള്‍. കളിക്കാരുടെ സുരക്ഷയേക്കാള്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പണമാണ് പ്രധാനമെന്നാണ് സൈന ആഞ്ഞടിച്ചത്. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു സൈനയുടെ പ്രതികരണം. ‘കളിക്കാരുടെ സുരക്ഷയേക്കാള്‍ പണത്തിനാണ് പ്രാധാന്യമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ കഴിഞ്ഞ ആഴ്ച്ചയില്‍ ഓള്‍ ഇംഗ്ലണ്ട് ഓപണ്‍ നടക്കാന്‍ മറ്റൊരു കാരണമില്ല.’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്. ടൂര്‍ണ്ണമെന്റിന്റെ ആദ്യ […]
റൊണാള്‍ഡീന്യോയെ പുറത്തിറക്കാന്‍ മെസി കോടികള്‍ മുടക്കിയോ?
വ്യാജപാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റിലായ റൊണാള്‍ഡീന്യോ ഇപ്പോള്‍ ജയിലിലാണ്… ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോയെ മാര്‍ച്ച് ആറിനാണ് വ്യാജ പാസ്‌പോര്‍ട്ടുമായി പരാഗ്വെയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലിലേക്ക് മാറ്റിയിരുന്നു. ആറ് മാസം തടവുശിക്ഷവരെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് റൊണാള്‍ഡീന്യോക്കും സഹോദരനും മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ എന്തായാലും റൊണാള്‍ഡീന്യോക്ക് ജയിലില്‍ കിടക്കേണ്ടി വരും. പരാഗ്വെ നിയമം അനുസരിച്ച് ആറ് മാസം വരെ അന്വേഷണം പൂര്‍ത്തിയാകാന്‍ എടുക്കാം. ചാരിറ്റി പരിപാടിക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് […]
ടി.പി വധക്കേസ്; പി.കെ കുഞ്ഞനന്തന് ജാമ്യം
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്ദന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ തടവു ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവായ പി.കെ കുഞ്ഞനന്തന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചത്. ജയിലിലെ […]
കോവിഡ് 19; കോട്ടയത്ത് നിരീക്ഷണത്തിലുള്ളത് 465 പേര്‍, ഫ്ലോ ചാര്‍ട്ടിനോട് ജനങ്ങള്‍ പ്രതികരിച്ച് തുടങ്ങി
കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു. 465 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത് 101 പേര്‍ നേരിട്ട് രോഗികളുമായി ബന്ധപ്പെട്ടിട്ടുള്ളവരാണ്. ഫ്ലോ ചാര്‍ട്ട് കൂടി പുറത്ത് വിട്ടതോടെ കൂടുതല്‍ പേര്‍ നിരീക്ഷണത്തിന് കീഴിലായേക്കും. കൊച്ചിയില്‍ വിദേശത്ത് നിന്നെത്തിയ 18 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രണ്ട് ബന്ധുക്കള്‍ക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച്ത്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരെയെല്ലാം ഹോം കോററ്റൈന്‍ ആക്കുന്ന […]
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇതുവരെ ചത്തത് 1500 ഓളം താറാവുകൾ
പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിലായി 1500 ഓളം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്. എന്നാൽ പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. 42 ദിവസം പിന്നിട്ട താറാവ് കുഞ്ഞുങ്ങളാണ് അസുഖം ബാധിച്ച് ചത്തത്. ആയിരത്തോളം എണ്ണം രോഗലക്ഷണത്തോടെ നിൽക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ട് കൃഷിക്ക് ഇറങ്ങിയ താറാവ് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. കോഴിക്കോട് പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാണ് മൃഗസംരക്ഷണവകുപ്പിൽ […]
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി. സിറ്റി സിവില്‍ കോടതി ജഡ്ജി എ.കെ ദവെയെയാണ് വൽസത് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറ്റിയത്. ജസ്റ്റിസ് ദവെ, നരോദ ഗാം കൂട്ടക്കൊലയില്‍ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം. ഗുജറാത്തിലെ മുന്‍ ബി.ജെ.പി മന്ത്രി മായ കൊട്‌നാനി മുഖ്യപ്രതിയായ കേസാണ് നരോദ ഗാം കൂട്ടക്കൊല. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് […]
ഡല്‍ഹി തിരിച്ചുവരവിന്‍റെ പാതയിലാണ്
വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ശേഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയാണ്. പക്ഷെ ഭയം അവരെ വിട്ട് മാറിയിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷ മുൻ നിർത്തി ഓരോ ഗലികളും വലിയ ഇരുമ്പ് ഗേറ്റ് കൊണ്ട് അടക്കുകയാണ് പലരും. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഗലികളിൽ ഇരുമ്പ് ഗേറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഉയരം കുറഞ്ഞ പഴയ ഗേറ്റ് മാറ്റി പുതിയത് സ്ഥപതിക്കുന്നവരും ഉണ്ട്. ഇനിയൊരു ആക്രമണം കൂടി താങ്ങാനുള്ള ശേഷി ഈ ഗാലികൾക്കകത്ത് താമസിക്കുന്ന […]
20 സിക്‌സ്, നടുക്കി ഹാര്‍ദ്ദിക്കിന്റെ അതിവേഗ സെഞ്ച്വറി വീണ്ടും
പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം. ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്ബോള്‍ 55 പന്തുകളില്‍ 158 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 20 സിക്‌സും ആറ് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്‌സില്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ മികവില്‍ […]
രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ന്യൂസീലന്‍ഡിന് 51 റണ്‍സ് ലീഡ്
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് […]