India National Uncategorized

നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജ‍ഡ്ജിയെ സ്ഥലം മാറ്റി

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വാദം കേള്‍ക്കുന്ന ജ‍ഡ്ജിയെ സ്ഥലം മാറ്റി. സിറ്റി സിവില്‍ കോടതി ജഡ്ജി എ.കെ ദവെയെയാണ് വൽസത് ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയായി സ്ഥലം മാറ്റിയത്. ജസ്റ്റിസ് ദവെ, നരോദ ഗാം കൂട്ടക്കൊലയില്‍ അവസാന വാദം കേള്‍ക്കാനിരിക്കെയാണ് സ്ഥലം മാറ്റം. ഗുജറാത്തിലെ മുന്‍ ബി.ജെ.പി മന്ത്രി മായ കൊട്‌നാനി മുഖ്യപ്രതിയായ കേസാണ് നരോദ ഗാം കൂട്ടക്കൊല. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് […]

India National Uncategorized

ഡല്‍ഹി തിരിച്ചുവരവിന്‍റെ പാതയിലാണ്

വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ശേഷം ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയാണ്. പക്ഷെ ഭയം അവരെ വിട്ട് മാറിയിട്ടില്ല എന്നതാണ് വാസ്തവം. സുരക്ഷ മുൻ നിർത്തി ഓരോ ഗലികളും വലിയ ഇരുമ്പ് ഗേറ്റ് കൊണ്ട് അടക്കുകയാണ് പലരും. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ ഗലികളിൽ ഇരുമ്പ് ഗേറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. ഉയരം കുറഞ്ഞ പഴയ ഗേറ്റ് മാറ്റി പുതിയത് സ്ഥപതിക്കുന്നവരും ഉണ്ട്. ഇനിയൊരു ആക്രമണം കൂടി താങ്ങാനുള്ള ശേഷി ഈ ഗാലികൾക്കകത്ത് താമസിക്കുന്ന […]

Cricket Sports Uncategorized

20 സിക്‌സ്, നടുക്കി ഹാര്‍ദ്ദിക്കിന്റെ അതിവേഗ സെഞ്ച്വറി വീണ്ടും

പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം. ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്ബോള്‍ 55 പന്തുകളില്‍ 158 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 20 സിക്‌സും ആറ് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്‌സില്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ മികവില്‍ […]

Cricket Sports Uncategorized

രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ന്യൂസീലന്‍ഡിന് 51 റണ്‍സ് ലീഡ്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റ ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 51 റണ്‍സിന്റെ ലീഡ്. ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ 71.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയിലാണ്. 153 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും, 44 റണ്‍സ് നേടിയ റോസ് ടെയ്‌ലറിന്റെയും മികച്ച പ്രകടനമാണ് ന്യൂസിലന്‍ഡിന് ആദ്യ ദിനം മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ ഇന്ത്യക്കായി പേസര്‍ ഇഷാന്ത് ശര്‍മ്മ 3 വിക്കറ്റും മുഹമ്മദ് […]

Kerala Uncategorized

ആലുവ മണപ്പുറത്ത് ഭക്തജനത്തിരക്ക്; പിതൃമോക്ഷ പുണ്യം തേടിയെത്തിയത് പതിനായിരങ്ങള്‍

ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത് എറണാകുളം ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നലെയും ഇന്നുമായി പതിനായിരങ്ങളാണ് പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണത്തിനായി മണപ്പുറത്തെത്തിയത്. ചടങ്ങുകള്‍ നാളെ ഉച്ച വരെ തുടരും. മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായി പതിനായിരങ്ങള്‍ ഇത്തവണവും ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിനെത്തി. ഭക്തജനതിരക്ക് മൂലം മണിക്കൂറുകള്‍ കാത്ത് നിന്നതിന് ശേഷമാണ് പലര്‍ക്കും ബലിതര്‍പ്പണം നടത്താന്‍ സാധിച്ചത്. മണപ്പുറത്ത് ഇന്നലെ രാവിലെ മുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. മഹാദേവ ക്ഷേത്രത്തിലെ വിശേഷാല്‍ […]

Kerala Uncategorized

82ാം പിറന്നാള്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് വന്‍ ദുരന്തം

ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലവില്‍ വന്നതിന്റെ 82ആം വാര്‍ഷികത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷന്റെ സമീപകാല ചരിത്രത്തിലെ വലിയ അപകടമാണിത്. ഇന്ന് ഫെബ്രുവരി 20. കെ.എസ്.ആര്‍.ടി.സി ബസ് ഡേ ആയി ആചരിക്കുന്ന ദിവസം. 1938 ഫെബ്രുവരി 20നാണ് പൊതുഗതാഗത രംഗത്ത് കുതിപ്പിന് തുടക്കമിട്ട് തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപ്പാര്‍ട്ട്മെന്റ് നിലവില്‍ വന്നത്. 56ല്‍ കേരള രൂപീകരണത്തോടെ അത് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് ഡിപാര്‍ട്മെന്റും 65 […]

Uncategorized

ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരായ സമരത്തിന് നേരെ വീണ്ടും വെടിവെപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്. ഡല്‍ഹി ജാഫറാബാദില്‍ സി.എ.എക്കെതിരായ പ്രതിഷേധ സമരത്തിന് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘം നാല് തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പ് ജാമിഅ മില്ലിയ സര്‍വകലാശാലയിലും ശാഹീന്‍ ബാഗിലും സമാനമായ രീതിയില്‍ വെടിവെപ്പുണ്ടായിരുന്നു. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വെടിവെപ്പില്‍ വിദ്യാര്‍ഥിക്ക് സാരമായി കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും ജാമിഅയില്‍ വെടിവെപ്പിന് ശ്രമമുണ്ടായിരുന്നു. അന്ന് […]

Uncategorized

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത ചെലവു ചുരുക്കൽ നിർദേശങ്ങൾ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത ചെലവു ചുരുക്കൽ നിർദേശങ്ങൾ മുന്നോട്ടു വെച്ച് തോമസ് ഐസക്. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യും. ജീവനക്കാരെ പുനർവിന്യസിച്ച് തസ്തിക സൃഷ്ടിക്കൽ കുറയ്ക്കാനും ബജറ്റ് നിർദേശിക്കുന്നു. എയ്ഡഡ് മേഖലയിൽ അധ്യാപക – വിദ്യാർഥി അനുപാതം കുറച്ചതിന്റെ മറവിൽ 18119 അധ്യാപക നിയമനങ്ങൾ നടന്നെന്നാണ് ധനവകുപ്പ് പറയുന്നത്. അനുപാതം കടന്ന് ഒരു കുട്ടി വർധിച്ചാൽ പുതിയ തസ്തിക എന്നതാണ് സ്ഥിതി. ഇത് മറികടക്കാൻ വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കും. […]

India Kerala Uncategorized

ഇസ്‍ലാം മതത്തെ എതിര്‍ക്കുന്നില്ല; ക്ഷമ ചോദിക്കുന്നുവെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

പ്രസംഗത്തിനിടയില്‍ ഇസ്‍ലാം മതം സംബന്ധിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചും നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്. പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറ്റിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ […]

Entertainment Uncategorized

പൃഥ്വിരാജും ബിജു മേനോനും; അയ്യപ്പനും കോശിയും വരുന്നു, ട്രെയിലര്‍ 23 ന്‌ തീയറ്ററുകളില്‍

പൃഥ്വിരാജും ബിജുമേനോനും ടെെറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ടീസര്‍ ഏറെ വൈറലായിരുന്നു. പട്ടാളത്തില്‍ നിന്നും മടങ്ങിയെത്തിയ ഹവില്‍ദാര്‍ കോശിയെന്ന പട്ടാളം കോശിയായി പൃഥ്വിരാജെത്തുമ്ബോള്‍ കോശിയുടെ ശത്രുവായ അയ്യപ്പന്‍ നായരായി ബിജുമേനോനെത്തുന്നു. ചിത്രം ഈ മാസം തന്നെ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. അതിനിടെ മമ്മൂട്ടി ചിത്രം ഷൈലോക്കിനൊപ്പം ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററുകളിലേക്കെത്തുകയാണ്. 23ന് രാവിലെ പത്ത് മണിക്ക് ചിത്രത്തിന്‍്റെ ട്രെയിലര്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സമാന്തരമായി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്‍്റെ ട്രെയിലര്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]