Uncategorized

കുവെെത്തില്‍ രേഖയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

യാത്രാരേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് രജിട്രേഷൻ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രെജിസ്ട്രേഷൻ ഫോം എംബസ്സി കോൺസുലാർ ഹാളിലും, പാസ്പോർട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി എംബസ്സി അറിയിച്ചു. എംബസ്സി വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം വഴിയും രെജിസ്റ്റർ ചെയ്യാം. അപേക്ഷകൻെറ യഥാർത്ഥ പാസ്സ്പോർട്ട്‌ നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ് എന്നാൽ എമർജൻസി സർട്ടിഫിക്കറ്റിനല്ല ഫീസ് അവ […]

Uncategorized

മുളന്തുരുത്തി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു: കോടതി ഉത്തരവ് നടപ്പാക്കിയത് ബലപ്രയോഗത്തിലൂടെ

ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി. എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. […]

Uncategorized

സുശാന്ത് സിങിന്‍റെ മരണം: റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്. സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. […]

Uncategorized

‘ബോധരഹിതനാക്കി കിണറ്റിൽ തള്ളി, നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ല’; മത്തായിയുടെ മരണത്തിൽ സഹോദരൻ

പത്തനംതിട്ട കുടപ്പനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബം. മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് സഹോദരൻ ആരോപിച്ചു. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും സഹോദരൻ പറഞ്ഞു. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി. സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ […]

Europe Pravasi Switzerland Uncategorized

സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു പ്രിയപ്പെട്ട സുഹൃത്ത് ഡേവിസ് പുലിക്കോടൻ വിടപറഞ്ഞു

സ്നേഹിതരെ , സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു നമ്മുടെ എല്ലാം പ്രിയപ്പെട്ട സുഹൃത്ത്/ സഹോദരൻ / ചേട്ടൻ ആയ ഡേവിസ് പുലിക്കോടൻ നിര്യാതനായ വിവരം വളരെ വ്യസനത്തോടെ അറിയിക്കട്ടെ . ചികിത്സയിലായിരുന്ന ഡേവിസ് ഇന്ന് ഒരു മണിക്ക് സൂറിച് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത് . ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറു കാലഘട്ടങ്ങളിൽ വിയന്നയിൽ എത്തുകയും തുടർന്ന് രണ്ടായിരത്തോടുകൂടി സ്വിറ്റസർലണ്ടിലേക്കെത്തുകയുമായിരുന്നു ഡേവിസും ഭാര്യ സിൻസിയും … പ്രവാസ ജീവിതത്തിൽ നല്ലൊരു സുഹൃത്ബന്ധത്തിനുടമയായി തീർന്നിരുന്നു പ്രിയപ്പെട്ട ഡേവിസ് ..സന്തുഷ്ടമായ കുടുംബവല്ലരിയിൽ […]

Uncategorized

കൊറോണ വെറുംതട്ടിപ്പെന്ന് കരുതി; കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു

‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. അമേരിക്കയില്‍ കോവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് രോഗം ബാധിച്ച് മരിച്ചു. ടെക്സസിലെ 30കാരനാണ് മരിച്ചത്. കോവിഡ് ബാധിതന്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് ഇയാള്‍ രോഗബാധിതനായത്. കൊറോണയൊന്നും ഇല്ലെന്നും വെറും തട്ടിപ്പാണെന്നും കരുതിയാണ് യുവാവ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ‘നിങ്ങള്‍ക്കറിയുമോ ഞാന്‍ ചെയ്തത് തെറ്റാണ്’, എന്നാണ് യുവാവ് തന്നെ ശുശ്രൂഷിച്ച നഴ്സിനോട് പറഞ്ഞത്. ഹൃദയഭേദകമായിരുന്നു അയാളുടെ വാക്കുകള്‍. താന്‍ ആരോഗ്യമുള്ളവനും യുവാവുമായതുകൊണ്ട് ഒരിക്കലും രോഗം […]

Uncategorized

വിവരദോഷിയായ ഒരു ചൊറിയന്‍ തവള സമൂഹത്തില്‍ അശാന്തിയുണ്ടാക്കുന്നു: ഷമ്മി തിലകന്‍

സംവിധായകന്‍ ശാന്തിവിള ദിനേശിന്‍റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ഷമ്മി തിലകന്‍. നടന്‍ തിലകന് മക്കള്‍ സ്വസ്ഥത നല്‍കിയിരുന്നില്ലെന്ന സംവിധായകന്‍ ശാന്തിവിള ദിനേശിന്‍റെ ആരോപണങ്ങള്‍ക്ക്‌ മറുപടിയുമായി ഷമ്മി തിലകന്‍. വിവരദോഷിയായ ഒരു ചൊറിയന്‍ തവള വിശാലമായ സമൂഹത്തില്‍ അശാന്തി വിളയിച്ച് സ്വയം പരിഹാസ്യനാവുകയാണെന്ന് ഷമ്മി തിലകന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ഇയാള്‍ പറയുന്നതിലെ വാസ്തവ വിരുദ്ധത പൊളിച്ചടുക്കാൻ മരിച്ചവര്‍ ഒരു കാലത്തും വരാൻ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യമെന്നും ഷമ്മി വിശദമാക്കി. തിലകനെ കൂടുതല്‍ വിഷമിപ്പിച്ചത് അദ്ദേഹത്തിന് ഏറ്റവും വാത്സല്യമുണ്ടായിരുന്ന […]

Kerala Uncategorized

കോവിഡ്; കേരളത്തിന്റെ രീതി ഇതാണെങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

ഒപിയില്‍ എത്തി വൈകിട്ട് ഏഴ് മണിക്ക് എത്തിയെങ്കിലും പത്തേകാലായിട്ടും തന്റ പേരു വിളിക്കാത്തതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു. കടുത്ത പനിയെത്തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ പോയ അനുഭവം പങ്കുവച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒപിയില്‍ എത്തി വൈകിട്ട് ഏഴ് മണിക്ക് എത്തിയെങ്കിലും പത്തേകാലായിട്ടും തന്റ പേരു വിളിക്കാത്തതിനാൽ വീട്ടിലേക്ക് മടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതേക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് […]

Uncategorized

തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട; സ്വര്‍ണം പിടികൂടിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്ന്

ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കാർഗോയിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യം. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന […]

Uncategorized

കേരള കോണ്‍ഗ്രസില്‍ ഇനി ബലാബലങ്ങളുടെ കാലം

പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. ജോസ് കെ മാണി പക്ഷം യുഡിഎഫില്‍ നിന്ന് പുറത്തായതോടെ ഇനി കേരള കോണ്‍ഗ്രസില്‍ ബലാബലങ്ങളുടെ കാലം. പി.ജെ ജോസഫ് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോസ് കെ മാണി സ്വന്തം പാളയത്തിലെ അംഗങ്ങളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാകും നടത്തുക. മധ്യകേരളത്തിലെ ബലാബല പരീക്ഷണത്തിലൂടെ വിലപേശലിനുള്ള ശ്രമങ്ങള്‍ക്കാകും ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ തയ്യാറെടുക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ […]