ലോക്ഡൗൺ കാലത്ത് നാട്ടിലെത്തിയ പ്രവാസികൾക്ക് ഗൾഫിൽ തിരിച്ചെത്തി ജോലി പുനരാരംഭിക്കാൻ സൗകര്യം ഒരുക്കണമെന്ന് ജി.സി.സി നേതൃത്വത്തോട് ഇന്ത്യ ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ വെർച്വൽ ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം ഉന്നയിച്ചത്. നിലവിൽ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് പറക്കുന്ന വിമാനങ്ങളിൽ പ്രവാസികൾക്ക് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന അഭ്യർഥനയാണ് മന്ത്രി മുന്നോട്ട് വെച്ചത്.കോവിഡ് മഹാമാരിക്കാലത്ത് പ്രവാസികളുടെ ക്ഷേമത്തിന് ജി.സി.സി രാജ്യങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു. ഈ രാജ്യങ്ങളിലെ അടിയന്തര […]
Uncategorized
മലയാള സിനിമയിൽ ഇനിയും പാടും; വിവാദ അഭിമുഖത്തെ കുറിച്ച് വിജയ് യേശുദാസ്
മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം. മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ […]
രൂപേഷ് പീതാംബരന്‍ നായകനാകുന്ന റഷ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസിന് ഒരുങ്ങുന്ന “റഷ്യ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലു മിന ഫിലിംസിന്‍റെ ബാനറില്‍ പുതുമുഖ സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റഷ്യ. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണര്‍ത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തില്‍ […]
ബി.ജെ.പിയിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം
ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയില്‍ കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോയതും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാക്കിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് കേന്ദ്ര ഇടപെടല്‍ കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരുപക്ഷവും. സമീപകാലത്തൊന്നുമില്ലാത്ത രീതിയില്‍ പരസ്യമായ വിഴുപ്പലക്കിലിലേക്ക് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പോയത് പാര്‍ട്ടിയെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതു കൊണ്ട് തന്നെ പ്രശ്നത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിന് കാത്തിരിക്കുകയാണ് സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗവും.കെ.സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവും ശോഭ സുരേന്ദ്രന്‍റെ വിമതപക്ഷവും ഒരുപോലെ പരാതിയുമായി ദേശീയ […]
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി
സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം നടക്കുകയാണ്. സംവരണ പോരാട്ടത്തിലെ […]
ചങ്ങാതിക്കൂട്ടത്തിന്റെ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സക്കറിയ പ്രകാശനം ചെയ്തു.
എഴുപത് എൺപത് കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ ഒരു ചെറുകൂട്ടമായ ചങ്ങാതിക്കൂട്ടത്തിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ.. ഈ കഥാസംഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ഇരുപത്തിയഞ്ചിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിൽ വഴി നിർവഹിച്ചു ..ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാമൂഹിക ചിന്തകൻ ശ്രീ.സുനിൽ പി. ഇളയിടം ആണ്. സ്വിസ് […]
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്ന ഡോക്ടര്‍ മരിച്ചു
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഡോക്ടര്‍ മരിച്ചു. ബ്രസീലിലാണ് സംഭവം. 28കാരനായ ഡോക്ടറുടെ മരണം ബ്രസീലിലെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ഡോക്ടറുടെ മരണം കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശേഷമാണോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ട് തരം വാക്‌സിനാണ് മരുന്ന് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചവര്‍ക്ക് ബ്രസീലില്‍ നല്‍കിയിരുന്നത്. ഒരു സംഘത്തിന് കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കുമ്പോള്‍ മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്‌സിനാണ് രണ്ടാമത്തെ സംഘത്തിന് നല്‍കുന്നത്. മരിച്ച ഡോക്ടര്‍ക്ക് […]
പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്;
പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടിസ്. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി. റോഷി അഗസ്റ്റിൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്. റോഷിക്കും ജയരാജിനുമെതിരായ പരാതി ഫയലിൽ സ്വീകരിച്ചു. ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് സ്പീക്കറുടെ നോട്ടിസിൽ പറയുന്നു.
658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് വയനാട് തുരങ്കപാത; നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 658 കോടി രൂപ ചെലവില്‍ മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി യാത്ഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാത നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്. താമരശേരി ചുരം പാതയ്ക്ക് ബദല്‍ എന്ന നിലക്കാണ് പാതയുടെ നിര്‍മാണം. പരിസ്ഥിതിക പ്രധാന്യത്തോടൊപ്പം വികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതിയെന്നും പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് അന്തിമ രൂപരേഖ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറിപ്പുഴയില്‍ […]
‘നമ്മുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, നീതി ഉറപ്പാക്കുന്നത് വരെ പോരാടും’ പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ മഹാഋഷി വാൽമീകി ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക. ‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിശബ്ദമായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ പ്രാര്‍ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു. ‘സർക്കാരിന്‍റെ ഭാഗത്ത് നിന്നും […]












