ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടനത്തിന് ജയം. ആഴ്‍സനലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. 13ാം മിനിറ്റില്‍ സണ്‍ ഹ്യും മിന്നും ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഹാരികെയിനുമാണ് ഗോള്‍ നേടിയത്. 70 ശതമാനം പന്ത് കൈയ്യില്‍ വെച്ചിട്ടും ഹോസെ മൌറീഞ്ഞോ ഒരുക്കിയ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ ആഴ്‍സനലിന് കഴിഞ്ഞില്ല. പ്രീമിയര്‍ ലീഗിലെ ആഴ്‍സലിന്റെ ഏറ്റവും മോശം തുടക്കമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ ആഴ്സനലിന്റെ അഞ്ചാം തോല്‍വിയാണിത്. 10 ഗോളുകള്‍ മാത്രമാണ് ഈ സീസണില്‍ ആഴ്‍സനലിന് […]
Uncategorized
മാപ്പ് പറയണം’: ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടീസ്
ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും നിയമക്കുരുക്ക്. ഇത്തവണ കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനോവിനെ അപമാനിച്ചതിനാണ് നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക […]
ഗോദി മീഡിയ, ഗോ ബാക്ക്’: പ്രതിഷേധിക്കുന്ന കർഷകർ എന്തുകൊണ്ടാണ് ‘മാധ്യമങ്ങളോട്’ ദേഷ്യപ്പെടുന്നത്?
“ദേശീയ മാധ്യമങ്ങൾ ഞങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അവർ റോഡിലെ ബ്ലോക്കുകൾ കാണുന്നില്ലേ?അവര്‍ക്കെന്തുകൊണ്ടാണ് കർഷകരുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത്?”- നവംബർ 26 ന് പ്രതിഷേധവുമായ ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയിലുള്ള സിംഗു അതിർത്തിയിൽ എത്തിയപ്പോൾ കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ഇവ. ഇപ്പോള്‍ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്‍റെ ആകെ ദുഃഖമായി അവരുടെ ദുരിതം മാറിയിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മറ്റൊന്നാണ്… ”ഗോദി മീഡിയ, ഗോ ബാക്ക്…..” നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ‘വളര്‍ത്തുനായകളെ’ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഗോദി മീഡിയ എന്ന്. […]
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ കൊല്ലത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല. ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ […]
സൗദിയിലെ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം
സൗദിയിലെ വിവിധ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് അനുവദിച്ച ലോൺ തിരിച്ചടക്കാൻ വീണ്ടും സാവകാശം നൽകി. അടുത്ത മാർച്ച് അവസാനം വരെയാണ് സമയം നീട്ടി നൽകിയത്. ഇതോടെ മലയാളികളടക്കം ജോലി ചെയ്യുന്ന വിവിധ സ്ഥാപനങ്ങൾക്ക് തീരുമാനം ആശ്വാസമാകും. സൗദി സ്വകാര്യ മേഖലയിലെ പൗരന്മാരുടെ വിവിധ സ്ഥാപനങ്ങൾക്ക് സൗദി സെൻട്രൽ ബാങ്ക് അഥവാ സാമ നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോവിഡ് സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ ധനസഹായം നൽകിയത്. ഈ വർഷം മാർച്ച് 14നാണ് സെൻട്രൽ ബാങ്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇതിനകം […]
അവിടെ തെരഞ്ഞെടുപ്പ് മേളം, ഇവിടെ താലികെട്ട്; ഒടുവില്‍ സ്ഥാനാര്‍ഥി വധുവിനെ വീട്ടിലാക്കി പ്രചരണത്തിരക്കിലേക്ക്
ഇളമാട് ഗ്രാമ പഞ്ചായത്തിലെ ഇടത്തറ വാർഡിലെ സ്ഥാനാർഥിയാണ് പ്രചാരണത്തിനിടെ സ്വന്തം വിവാഹത്തിനെത്തിയത്. യു.ഡി.എഫ് സ്ഥാ നാർഥിയായ ജിബിൻ കെ.ജോയിയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്
സ്വപ്‍നയുടേതായി പ്രചരിക്കുന്ന ശബ്‍ദരേഖയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്‍നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‍ദ രേഖയിൽ അന്വേഷണം നടത്താൻ ജയിൽ ഡി.ജി.പി ഋഷിരാജ് സിങിന്റെ ഉത്തരവ്. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാറാണ് സംഭവം അന്വേഷിക്കുക. എന്നാല്‍ ശബ്ദ സന്ദേശത്തിന്റെ ആധികാരികത കണ്ടെത്താനായിട്ടില്ല. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി അന്വേഷണം നടത്താനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി […]
തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നവസാനിക്കും. തൊണ്ണൂറ്റി ഏഴായിരത്തിൽ പരം നാമനിര്‍ദ്ദേശ പത്രികകളാണ് ഇന്നലെ രാത്രി വരെ കമ്മിഷന് ലഭിച്ചത്. തെരഞ്ഞെടുപ്പിന് തലേന്ന് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് 75702ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493ഉം ജില്ലാ പഞ്ചായത്തകളിലേക്ക് 1086ഉം പത്രികകളാണ് ലഭിച്ചത്. 12026 പത്രികകള്‍ മുനിസിപ്പാലിറ്റികളിലേക്കും, 2413 പത്രികകള്‍ കോര്‍പ്പറേഷനുകളിലേക്കും ഇതുവരെ ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രികകള്‍ മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ് ലഭിച്ചത്. മലപ്പുറത്ത് 13229ഉം ഇടുക്കിയില്‍ […]
ഫ്രീലാൻസ് ലൈസൻസ്: അബൂദബി തീരുമാനം പ്രവാസികള്‍ക്ക് ഗുണം ചെയ്യും
വിദേശികൾക്ക് ഫ്രീലാൻസ് ലൈസൻസ് നൽകാനുള്ള അബൂദബി തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഗുണം ചെയ്യും. യോഗ്യത മുൻനിർത്തിയുള്ള ജോലി ലഭിക്കാത്തവർക്കും, സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യമായ സാമ്പത്തിക നിക്ഷേപം ഇല്ലാത്തവർക്കുമാണ് ഇത് കൂടുതൽ ഗുണം ചെയ്യുക. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധി പേർക്കും പുതിയ അവസരമായി ഫ്രീലാൻസ് ലൈസൻസ് സംവിധാനം മാറും. സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യാനുള്ള അനുമതിയാണ് ഫ്രീലാൻസ് ലൈസൻസ്. ഓഫിസോ സ്ഥലമോ ആവശ്യമില്ല. മുതൽമുടക്കില്ലാതെ ആർക്കും സ്വന്തം സംരംഭം തുടങ്ങാൻ സാധിക്കും. പുതിയ […]
അർണബിന് ജാമ്യം നൽകിയതിനെ പരിഹസിച്ചു: കുണാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി
സ്റ്റാന്‍റപ്പ് കൊമേഡിയന്‍ കുണാല്‍ കംറയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി. അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് സുപ്രീംകോടതിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് നടപടി. കുണാല്‍ കംറയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ പറഞ്ഞു.https://platform.twitter.com/embed/index.html?dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1326762081400606722&lang=en&origin=https%3A%2F%2Fwww.mediaonetv.in%2Fnational%2F2020%2F11%2F12%2Fkunal-kamra-to-face-contempt-of-court-proceedings&theme=light&widgetsVersion=ed20a2b%3A1601588405575&width=550px കോടതിയെ അപഹസിച്ചുകൊണ്ടുള്ള കംറയുടെ ട്വീറ്റ് ക്രിമിനൽ കുറ്റമാണെന്ന് അറ്റോണി ജനറൽ അറിയിച്ചു. മുംബെെയിൽ നിന്നുള്ള അഭിഭാഷകന്റെ അപേക്ഷയിലാണ് കുനാൽ കംറയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എ.ജി അനുമതി […]












