Pravasi Switzerland

അരുവിത്തുറ ഞൊണ്ടിമാക്കൽ ശ്രീ ദേവസ്യാ ജോസഫിന്റെ പ്രിയ ഭാര്യ ശ്രീമതി മറിയക്കുട്ടി ദേവസ്യ നിര്യാതയായി .സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവാണ്‌ പരേത .

സൂറിച് നിവാസി ആൽഫിൻ തെനംകുഴിയിലിന്റെ ഭാര്യാമാതാവ് ശ്രീമതി മറിയക്കുട്ടി ദേവസ്യ ഞൊണ്ടിമാക്കൽ , നിര്യാതയായി .. സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച പത്തുമണിക്ക് അരുവിത്തുറ സെൻറ് ജോർജ് ഫൊറാന ദേവാലയത്തിലെ കുടുംബക്കല്ലറയിൽ .. സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്തു .

Association Pravasi Switzerland

ഏയ്ഞ്ചൽ ബാസലിന്റെ ചാരിറ്റി ലഞ്ച് ഈവന്റും ,മികവുറ്റ ജീവകാരുണ്ണ്യ പ്രവർത്തനത്തിന് പഴേൻകോട്ടിൽ കുടുംബത്തിന് സ്നേഹാദരവും

കഴിഞ്ഞ എട്ടു വർഷമായി പൊതുനന്മേയേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്ണ്യ മേഖലകളിൽ സുതർഹിയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർലെണ്ടിലെ വനിതാ കൂട്ടായ്മയായ ഐയ്ഞ്ചൽ ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു. ജീവകാരുണ്യ ഭക്ഷണ മേളക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയക്കൽ, ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പ്രസിഡന്റ്‌ […]

Pravasi Switzerland

ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരൻ ശ്രീ എം ജെ മാത്യു (70) മൂഞ്ഞനാട്ട്,കരൂർ നിര്യാതനായി .

കരൂർ മുഞ്ഞനാട്ട് ശ്രീ എം ജെ മാത്യു (70) നിര്യാതനായി .ബാസൽ നിവാസി ആൻസി പാലാട്ടിയുടെ സഹോദരനാണ് പരേതൻ സംസ്കാര ശുശ്രൂഷകൾ ഇന്ന് 26 ശനി 3 PM ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു .ഭാര്യ റൂബി മാത്യു മണ്ണാക്കനാട് ഈഴക്കുന്നേൽ കുടുംബാഗം -ഏക മകൾ സിനായി മാത്യു . പരേതന്റെ വേർപാടിൽ ആദരാജ്ഞലികളും പ്രാർത്ഥനകളും ..

Sports Switzerland

ആകാശത്തേക്ക് കൈയുയർത്തി നിശബ്ദനായി എംബോളോ; ഗോളാഘോഷിക്കാതെ സ്വിസ് താരം

വമ്പൻ അട്ടിമറികൾ കണ്ട ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിന് കാലിടറിയില്ല. ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി തുടർച്ചയായ 3–ാം മത്സരത്തിലും ഗോളടിക്കുന്ന താരം എന്ന നേട്ടവും മത്സരത്തിനിടെ എംബോളോ സ്വന്തമാക്കി. വിജയ ഗോൾ നേടിയിട്ടും നിശബ്ദനായി നിന്ന എംബോളോയുടെ മുഖം മറക്കാൻ കഴിയില്ല. ഗോളാഘോഷിക്കാതെ ആകാശത്തേക്ക് കൈയുയർത്തി നിശബദ്ധനായി നിൽക്കുന്ന എംബോളോയുടെ ചിത്രം ഇതിനോടകം പുറത്തു വന്നു. […]

Sports Switzerland

കാമറൂണിന്റെ ആഫ്രിക്കന്‍ കുതിരകളെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോച്ച്. യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ […]

Association Europe Pravasi Switzerland

സ്വിസ്സ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് നവംബർ അഞ്ചിന് റാഫ്‌സിൽ ഒരുക്കിയ “യുവം 2022” നു ആവേശകരമായ സമാപനം .

1956 നവംബര്‍ 1ന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്‍റെ ഓര്‍മ്മയ്ക്കായി നവംബര്‍ 1 കേരളപ്പിറവി ദിനമായി ആഘോഷിക്കുമ്പോള്‍ ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർഷങ്ങളായി നവംബറിലെ ആദ്യ ശനിയാഴ്ച സ്വിറ്റസർലണ്ടിൽ രണ്ടാം തലമുറയേയും ചേർത്തുനിർത്തി വൈവിധ്യങ്ങളോടെ കേരളാപ്പിറവി ആഘോഷിച്ചു വരുന്നു ..ഈ വർഷത്തെ ആഘോഷം പ്രകൃതിരമണീയമായ റാഫ്‌സിലെ വിശാലമായ ഹാളിൽ നവംബർ അഞ്ചിന് നടത്തപ്പെട്ടു . മനുഷ്യരാശിയുടെ എല്ലാ സാംസ്കാരിക മേഖലകളിലേക്കും മലയാളികളും കടന്നുവന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. […]

Europe Pravasi Switzerland

ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിമുതൽ സൂറിച്ചിൽ .സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ തയ്യിൽ ഉദ്ഘാടനം ചെയ്യും.

ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും ഭാഷകളിലും ടെലിവിഷൻ അടക്കം വിത്യസ്ത മാധ്യമങ്ങളിലൂടെ സുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയ, ജർമൻ ഭാഷയിൽ ചെയ്തുവരുന്ന മീഡിയ ശുശ്രുഷകളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന “Together” ധ്യാനത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സ്വിറ്റ്സർലൻഡിലെ ഒബ്‌വാൾഡനിൽ ( ഫ്ലൂലി) ഒക്ടോബർ 15 (ശനി) രാവിലെ 9 മണി മുതൽ 16 (ഞായർ) 5 മണി വരെ, ശാലോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. റോയി പാലാട്ടി നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം, സീറോ മലബാർ സഭയുടെ സ്വിറ്റ്സർലൻഡ് നാഷണൽ […]

Association Europe Pravasi Switzerland

ബി ഫ്രണ്ട്‌സ് ഉത്സവ് 22 – കാണികളെ മുൾമുനയിൽ നിർത്തിയ ആവേശമേറിയ പോരാട്ടങ്ങളുടെ കായികമാമാങ്കത്തിനു പരിസമാപ്‌തി…വടം വലിയിൽ തനി നാടൻ ബോയ്‌സിനു ഒന്നാം സ്ഥാനവും ,കൂത്താട്ടം ടീമിന് രണ്ടാം സ്ഥാനവും .

ഓണാഘോഷത്തിന്റെയും ,ഇരുപതാം വാര്ഷികത്തിന്റെയും ഭാഗമായി ബി ഫ്രണ്ട്‌സ് സെപ്തംബര് 24 നു കായികപ്രേമികൾക്കായി ഒരുക്കിയ വടംവലി മത്സരത്തിനും ,ചീട്ടുകളി മത്സരത്തിനും സൂറിച്ചിൽ ഗ്രുണിങ്ങനിലെ മനോഹരമായ ഹാളിൽ ആവേശോജ്വലമായ സമാപനം. സംഘടനാ സെക്രെട്ടറി ശ്രീ ബോബ് തടത്തിലിന്റെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് ടോമി തൊണ്ടാംകുഴി മത്സരത്തിൽ പങ്കെടുക്കുവാനെത്തിയവർക്കും ,അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തിയ കാണികൾക്കും കൂടാതെ അതിഥികൾക്കും ഉത്സവ് 22 വിന്റെ ഉൽഘാടനത്തിനായി റോമിൽ നിന്നുമെത്തിയ ഫാദർ മാത്യുവിനും സ്വാഗതമേകി ..തൻെറ ഉൽഘാടനപ്രസംഗത്തിൽ സംഘടനയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും […]

Pravasi Switzerland

സൂറിച് നിവാസി ജിജി പുത്തൻവീട്ടിലിന്റെ സഹോദരി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .

ശ്രീമതി മറിയമ്മ ജോസഫ് കൊട്ടൂർ നിര്യാതയായി .സംസ്കാരകർമ്മങ്ങൾ എറണാകുളം കീച്ചേരി ഹോളി ഫാമിലി ദേവാലയത്തിൽ പതിനേഴാംതീയതി നടത്തപ്പെടും .സെപ്റ്റംബർ പതിനാലാംതീയതി ആയിരുന്നു പരേത നിര്യാതയായത് …ഇൻഡോ സ്വിസ്സ് സ്‌പോർട് ക്ലബ് പ്രസിഡന്റ് ശ്രീ ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യ സഹോദരിയാണ് പരേത .. സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു

Association Cultural Pravasi Switzerland

ബി ഫ്രണ്ട്‌സ് ഒരുക്കുന്ന വടംവലി മത്സരവും ,ചീട്ടുകളി മത്സരവും സെപ്തംബര് 24 നു സൂറിച്ചിൽ

വീറും വാശിയും അണമുറിയാതെ വാനോളമുയരുന്ന അങ്കത്തട്ടിൽ, ചങ്കായ കാണികളുടെ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ കോട്ടകാക്കുന്ന പ്രതിരോധവും ഒപ്പം മിന്നലാക്രമണവുമായി പോർമുഖത്തു പടക്കുതിരകളെപ്പോലെ മുഖാമുഖംനിന്നു ഒരിഞ്ചുമാറാതെ കൈക്കരുത്തിന്റെയും മസിൽബലത്തിന്റെയും ഒപ്പം മനക്കരുത്തിന്റെയും ബലത്തിൽ കളിത്തട്ടിൽ ഇടിനാദമായി ഒപ്പം നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടം. അതെ, മലയാളക്കരയിലെ ആവേശമേറിയ കായികമാമാങ്കമായ വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ഗ്രൂണിങ്ങനിലെ വിശാലമായ സിന്തറ്റിക് ട്രാക്കിൽ കളമൊരുങ്ങുന്നു. സ്വിറ്റസർലണ്ടിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ബി ഫ്രണ്ട്‌സ് […]