പരേതരായ പാലിശ്ശേരി തേനൻ അന്തോണി & മറിയാമ്മ ദമ്പതികളുടെ ഇളയ പുത്രൻ തേനൻ ചാർളി 50 വയസ്സ് നിര്യാതനായി.സൂറിച് നിവാസി ശ്രീമതി സോബി പറയംപിള്ളിയുടെ പ്രിയ സഹോദരനാണു പരേതൻ . സംസ്കാരകർമ്മങ്ങൾ മംഗലാപുരം മൂർജെ സെന്റ്.സേവ്യർസ് ദേവാലയത്തിൽ വച്ച് 21/05/2023 വൈകുന്നേരം 4 മണിക്ക് നടക്കും. സ്വിറ്റസർലണ്ടിലെ വിവിധ കൂട്ടായ്‌മകൾ പരേതന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു .
Pravasi
സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ […]
ശ്രീമതി മറിയക്കുട്ടി ലുക്കാ വാളിപ്ലാക്കൽ (98) നിര്യാതയായി.സൂറിച് നിവാസികളായ സെബാസ്റ്റിയൻ (കുട്ടിച്ചൻ ) വാളിപ്ലാക്കലിന്റെയും ,ശ്രീമതി ഡെയ്‌സി കുറിഞ്ഞിരപള്ളിയുടെയും മാതാവാണ് പരേത .
സൂറിച് നിവാസികളായ സെബാസ്റ്റിയൻ (കുട്ടിച്ചൻ ) വാളിപ്ലാക്കലിന്റെയും ,ശ്രീമതി ഡെയ്‌സി കുറിഞ്ഞിരപള്ളിയുടെയും ,സൂറിച്ചിൽ ദീർഘകാലം ഉണ്ടായിരുന്ന ശ്രീ . മാത്യൂസ് വല്ലാപ്ലാക്കലിന്റെയും പ്രിയ മാതാവ് ശ്രീമതി മറിയക്കുട്ടി ലുക്കാ വാളിപ്ലാക്കൽ (98) ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5:50 pm കർത്താവിൽ നിദ്ര പ്രാപിച്ചു. ദുഖാർത്ഥരായ കുടുംബാഗങ്ങൾ – മരുമക്കൾ : ജോൺ കുറിഞ്ഞിരപ്പള്ളി ,നിർമല വാളിപ്ലാക്കൽ റോസിലി വാളിപ്ലാക്കൽ ,, കൊച്ചുമക്കൾ : ബിനു & ജൂഹി വാളിപ്ലാക്കൽ ,സിജു & സീമ വാളിപ്ലാക്കൽ ,ഡിബിൽ […]
സ്വിറ്റസർലണ്ടിൽ നാളുകളായി അജപാലന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ പ്രിയ പിതാവ് കുഞ്ഞുവറീത് പയ്യപ്പിള്ളി (93) നിര്യാതനായി .
സ്വിറ്റസർലണ്ടിൽ അജപാലന ശുശ്രൂഷകൾ ചെയ്യുന്ന പ്രിയ മാർട്ടിൻ പയ്യപ്പള്ളി അച്ചന്റെ (ബ. ഫാ. മാർട്ടിൻ പയ്യപ്പിള്ളി, CMI, Pfarrer, St. Josef Kirche 7250 Klosters GR) വത്സല ലപിതാവ് ശ്രീ കുഞ്ഞുവറീത് പയ്യപ്പിള്ളി (93) ഇന്ന് 12.05.2023 വെള്ളിയാഴ്ച സായാഹ്നത്തിൽ (7.30 p.m.) കർത്താവിൽ നിദ്ര പ്രാപിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ തീർത്തും ക്ഷീണിതനായിരുന്ന കുഞ്ഞുവറീത് ചേട്ടൻ കുടുംബാംഗങ്ങളുടെ നല്ല ശുശ്രൂഷയിൽ ആയിരുന്നു. പിതാവിനെ മാർട്ടിൻ അച്ചൻ അടുത്ത കാലത്ത് പോയി സന്ദർശിക്കുകയും തുടർന്ന് പിതാവിൻറെ വിവരങ്ങൾ […]
AIMNA ( An International Malayalee Nurses Assembly ) സ്വിറ്റസർലണ്ടിന്റെ ആദ്യ സംഗമവും, ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷങ്ങളും മെയ് 12 നു സൂറിച്ചിൽ ..മീറ്റിങ്ങ് , ഡിസ്കഷൻസ്,ആൽബം പ്രകാശനം ..നഴ്‌സസ് ആദരണം …സ്വിറ്റസർലണ്ടിലെ എല്ലാ മലയാളി നഴ്‌സസിനും ചടങ്ങിലേക്ക് ഹാർദ്ദവമായ സ്വാഗതം
ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംന ( An International Malayalee Nurses Assembly ) ഒരു ദശാബ്ദത്തിനു മുന്പാണ് ഇന്ത്യയിൽ തുടക്കമിട്ടത് ഇതിനോടകം ഇരുപത്തിയെട്ടു രാജ്യങ്ങളിൽ ശാഖകളായി കഴിഞ്ഞിരിക്കുന്ന എയിംനയുടെ പ്രവർത്തനങ്ങൾ സ്വിറ്റസർലൻണ്ടിലും ആരംഭിച്ചു … ..സംഘടനയുടെ പ്രഥമ സമ്മേളനവും ഇന്റർനാഷണൽ നഴ്സിങ്ങ് ഡേയും സമുചിതമായി സൂറിച്ചിലെ ഗോസാവുവിൽ മെയ് 12 നു ആഘോഷിക്കുകയാണ് . നഴ്സുമാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സംബന്ധമായ അറിവുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആഗോള മലയാളി നഴ്സുമാരുടെ […]
വിയന്നയിൽ നിന്നും ശ്രീ മോനിച്ചൻ കളപ്പുരക്കൽ കഥയും തിരക്കഥയും കാമറയും ഗാനരചനയും സംവിധാനവും നിർവഹിച്ച ഹൃസ്വചിത്രം ‘ഐ ആം ഹാനിയ’ റിലീസ് ചെയ്തു.
വളരെ പക്വതയാർന്ന തിരക്കഥയും സംഭാഷണവും …. ഒരു കുളിർമഴ പോലെ ഒഴുകി നീങ്ങിയ പശ്ചാത്തല സംഗീതം …. വിയന്നയുടെ മനോഹാരിത ഒപ്പിയെടുത്ത കാമറ… മികച്ച വിഷ്വൽസ് … എല്ലാറ്റിനുമുപരി മികവുറ്റ സംവിധാനം… ഓസ്ടിയയുടെ തലസ്ഥാനമായ വിയന്നയിലും കേരളത്തിലുമായി അണിയിച്ചൊരുക്കിയ ഈ ഹൃസ്വചിത്രത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നാട്ടിൽ നിന്നും ഉപരിപഠനത്തിനായി വിയന്നയിലെത്തിയ ഹാനിയയെന്ന ഒരു നാടൻ മുസ്ലീംപെൺകുട്ടി. യൂറോപ്പിൽ ജീവിക്കുന്ന ഒരാളെ അവൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ അത് രണ്ടു സംസ്കാരത്തിന്റെ കൂടിച്ചേരലുകളായി. എന്തിനോ വേണ്ടി പരക്കം പായുന്ന […]
സൂറിച് നിവാസി ശ്രീ ജോഷി താഴത്തുകുന്നേലിന്റെ പ്രിയ പിതാവ് ശ്രീ എം സി ജോസഫ് നിര്യാതനായി
തെള്ളകം താഴത്തുകുന്നേൽ എം സി ജോസഫ് 88 (ബേബി സാർ) നിര്യാതനായി.സൂറിച് നിവാസി ജോഷി താഴത്തുകുന്നേലിന്റെ പിതാവാണ് പരേതൻ . പരേതന്റെ ഭൗതിക ശരീരം (5/5/23) വെള്ളിഴായ്ച വൈകിട്ട് 4 മണിക്ക് വസതിയിൽ കൊണ്ടു വരുന്നതും സംസ്കാരകർമ്മങ്ങൾ ശനിയാഴച (6/5/23) പത്തുമണിക്ക് മണിക്ക് പുഷ്പഗിരി സെന്റ് ജോസഫ് പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .
മുക്കാടൻ ക്രിയേഷൻസിന്റെ പുതിയ ക്രിസ്തീയ ഗാനം “ഉന്നതനെ മഹോന്നതനെ ” റിലീസ് ചെയ്‌തു
ക്രിസ്ത്യൻ സംഗീത ലോകത്ത് അനുഗ്രഹ സാന്നിധ്യമായി നിരവധി ഗാനങ്ങൾ സമൂഹത്തിനർപ്പിച്ച മുക്കാടൻ ക്രിയേഷൻസിന്റെ ഏറ്റവും പുതിയ ഗാനമായ “ഉന്നതനെ മഹോന്നതനെ” ഇന്ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു . ക്രിസ്തീയ സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു .വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനമാണ് ക്രിസ്തീയ ഗാനങ്ങൾ …കർത്താവിന്റെ മഹത്വം അനുഭവിക്കാനും ആസ്വദിക്കനും കഴിയുന്ന ഒരു ഗാനമാണ് ഉന്നതനെ മഹോന്നതനെ എന്ന ഗാനം . ഗായകനും സംഗീത രചയിതാവുമായ ശ്രീ ബെന്നി മുക്കാടൻ രചനയും […]
മെയ് 27 ,28 തീയതികളിൽ സൂറിച്ചിൽ നടക്കുന്ന കേളി അന്തരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ മെയ് 6 ന് അവസാനിക്കും
കേളി സിൽവർ ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന 18 മത് കേളി ഇന്റർനാഷണൽ കലാമേള രജിസ്ട്രേഷൻ മെയ് 6. 2023 ന് ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം ചെയ്യേണ്ടതാണ്. അയൽ രാജ്യങ്ങളിലെ സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ കലോൽത്സവത്തിന് മെയ് 27, 28 തീയതികളിൽ Gemeinde Saal Hombrechtikon ൽ തിരശീല ഉയരും. ഡാൻസ്, സംഗീതം, പെൻസിൽ ഡ്രോയിംഗ്, ഷോർട്ട് ഫിലിം, ഫോട്ടോഗ്രാഫി, തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും […]
കാലയവനികയിലേക്കു മറഞ്ഞ പ്രിയപ്പെട്ട ഇഗ്നേഷ്യസ് തെക്കുംതലയുടെ സംസ്‌കാരകർമ്മങ്ങൾ നാളെ (19.04.2023) ബെല്ലിൻസോണയിൽ നടക്കും ..ഭൗതികശരീരം ദർശിക്കുവാനുള്ള സമയം ഒന്നര മുതൽ രണ്ടേകാൽ വരെ .
സ്വിസ്സ് മലയാളീ സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വേർപിരിഞ്ഞ പ്രിയ ഇഗ്‌നേഷ്യസ് തെക്കുംതലയുടെ സംസ്കാരകർമ്മങ്ങൾ ഏപ്രിൽ 19 ബുധനാഴ്ച ബെല്ലിൻസോണയിൽ നടക്കും.മൂന്നു സ്ഥലങ്ങളിലായാണ് ചടങ്ങുകൾ ക്രെമീകരിച്ചിരിക്കുന്നത് .. പരേതനോടുള്ള ബഹുമാനാർത്ഥം നാളെ ഒന്നരക്ക് (13.30 ) പാരമ്പര്യ രീതിയിലുള്ള പ്രാർത്ഥനാകർമ്മകൾ മലയാളത്തിൽ ആരംഭിക്കും .വിലാസം – PRAYER @ 13.30 PM Cafube SaVia Riale Righetti 22,6503 Bellinzona ഇവിടെവെച്ച്മാത്രമായിരിക്കും പ്രിയ ഇഗ്നേഷ്യസിന്റെ ഭൗതികശരീരം ദർശിക്കുവാനും യാത്രാമൊഴിയേകാനും സാധിക്കുക …പ്രാർത്ഥനകൾക്ക് ശേഷം 14 .15 നു ഭൗതികശരീരം അടഞ്ഞപെട്ടിയിലായിരിക്കും […]