ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും […]
Our Talent
കലാമേള “കലാരത്‌ന ” കിരീടവുമായി സ്വിസ്സിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ .
സൂറിച്ച്: സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനറാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്‌ന കിരീടം കരസ്ഥമാക്കി . വാദ്യത്തിന്റെയും സംഗീതത്തിന്റെയും താളലയങ്ങൾക്കനുസൃതമായി ആംഗികമായ ചലനങ്ങൾകൊണ്ടുള്ള രസാവിഷ്കരണം തീർത്തു രംഗചലനങ്ങളും , അര്‍ത്ഥഗര്‍ഭമായ കൈമുദ്രകള്ളും , വികാരഭരിതമായ നേത്രഭാവങ്ങളും ചേർത്തു ജാനറ്റ് വേദിയിലെത്തിയപ്പോൾ മത്സരിച്ച നൃത്ത ഇനങ്ങളിലെല്ലാം വിജയത്തിലകമണിഞ്ഞു ഈ വർഷത്തെ കലാരത്‌ന കിരീടം സ്വന്തമാക്കി നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഗ്രൂപ് ഡാൻസ് എന്നീ ഇനങ്ങളിലാണ് ജാനറ്റ് […]
കലാമേളയിലെ മിന്നലൊളിയുമായ് “കലാതിലകം” കിരീടം ചൂടി ശിവാനി നമ്പ്യാർ …
ജൂൺ എട്ട് ,ഒൻപതു തീയതികളിൽ സൂറിച്ചിൽ നടന്ന കേളി കലാമേളയിൽ കലാതിലകമായി സൂറിച്ചിലെ ശിവാനി നമ്പ്യാർ . കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കവുമായി , വശ്യമധുരമായ പുഞ്ചിരിയുമായി , ചെഞ്ചുണ്ടില്‍ രാഗശോണിമയുമായി , സര്‍വാംഗം ആഭരണഭൂഷിതമായി , സുന്ദരവദനത്താൽ , അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനങ്ങൾ കാഴ്ചവെച്ചപ്പോൾ കലാമേളയിൽ മത്സരിച്ച മിക്ക ഇനങ്ങളിലും വിജയി ആകുവാൻ പത്തു വയസുള്ള ഈ ബാലികക്ക് കഴിഞ്ഞതോടെ കേളി നടത്തിവരുന്ന പതിനാറാമത് കലാമേളയിൽ ശിവാനി നമ്പ്യാർ കലാതിലക കിരീടമണിഞ്ഞു . ഭരതനാട്യത്തിലും , ഫോൾക് ഡാൻസിലും ,ഫാൻസി ഡ്രസ്സ് മത്സരങ്ങളിൽ ഒന്നാം സമ്മാനവും,മോഹിനിയാട്ടത്തിൽ മൂന്നാം സമ്മാനവും കൂടാതെ സിനിമാറ്റിക് ഡാൻസ് ,ക്ലാസിക്കൽ ഗ്രൂപ് […]
സ്വിറ്റസർലണ്ടിലെ യുവ ഗായകൻ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ മനോഹരമായ രണ്ടു കവർ സോങ്ങുകളുമായി ….
സ്വിറ്റസർലണ്ടിലെ പുതുതലമുറയിലെ അറിയപ്പെടുന്ന ഗായകനായ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ വാദ്യോപകരണങ്ങളുടെ സഹായത്തോടെ ശ്രീവണസുന്ദരമായ രണ്ടു മലയാള ഗാനങ്ങളുടെ കവർസോങ്ങുമായി യൂട്യൂബിലൂടെ തരംഗമാകുന്നു . കഥ തുടരുന്നു എന്ന സിനിമയിലെ ഹരിഹരനും കെ .എസ് .ചിത്രയും ചേർന്നാലപിച്ചിരിക്കുന്ന ആരോ പാടുന്നു എന്ന ഹിറ്റ് മെലഡി ഗാനം ബ്രെൻഡൻ ആലപിക്കുമ്പോൾ മലയാളത്തിലെ പ്രശസ്ത ഫ്ലൂട്ട് ആർട്ടിസ്റ്റ് ജോസി ആലപ്പുഴ പുതുമയോടെ ബാൻഡ് രൂപത്തിൽ ചിട്ടപ്പെടുത്തി ബ്രെൻഡന് ഒപ്പം ചേരുന്നു. രണ്ടാമത് കവർ സോങ് എക്കാലത്തും സിനിമാസ്വാദകരുടെ മനസ്സിൽ മറയാതെ നിൽക്കുന്ന സർഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ എന്ന ദാസേട്ടന്റെ എവർഗ്രീൻ സെമിക്ലാസിക്കൽഗാനത്തിന്റെ […]
വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമലിന്റെ ക്യാമറാക്കണ്ണുകളിലൂടെ .
വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ […]